മജസ്റ്റർ ഫുൾ -സൈസ് എസ്‌യുവി ഇന്ത്യയിൽ പുറത്തിറക്കി എംജി മോട്ടോർ . രാജ്യത്തെ എംജി സെലക്ട് ഡീലർഷിപ്പുകൾ വഴിയാണ് ഇത്തിന്റെ വിൽപ്പന. അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്ന മാക്‌സസ് D90 എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതാണിത്. എക്സ്റ്റീരിയർ & ഇന്റീരിയർ ഡിസൈനുകളിൽ മാറ്റം വന്നിട്ടുണ്ട്.നിരവധി സവിശേഷതകൾ ഇതിൽ ഉൾക്കൊള്ളുന്നു
പുതിയ ഫ്രണ്ട് ഫാസിയയാണ് ഇതിന്റെ പ്രധാന മാറ്റം. ഹൊറിസോണ്ടൽ സ്ലാറ്റുകളുള്ള ഒരു വലിയ ബ്ലാക്ക് -ഔട്ട് ഫ്രണ്ട് ഗ്രില്ലും മധ്യഭാഗത്ത് ഒരു വലിയ എംജി ലോഗോയും ഉൾകൊള്ളുന്നു. സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് സെറ്റപ്പ്, മുകളിൽ സ്ലിം എൽഇഡി DRL -കൾ, വെർട്ടിക്കലായി സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയും ഇതിനുണ്ട്. സൈഡ് പ്രൊഫൈലിൽ, ആറ് സ്‌പോക്കുകളുള്ള 19 ഇഞ്ച് ഡയമണ്ട്-കട്ട് അലോയി വീലുകളാണ് ആകർഷണം.
also read: പറന്നു പറന്നു പറന്ന് ചെല്ലാൻ ഇനി പറക്കും ടാക്സി ഇന്ത്യയിലും
എംജി മജസ്റ്ററിന് ഒരു വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉണ്ട്. ഇന്റീരിയറിന് ഒരു ബ്ലാക്ക് തീം ആയിരിക്കും. കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകൾ, റിയർ വിൻഡ്‌സ്‌ക്രീനിന് താഴെ ഒരു ബ്ലാക്ക് -ഔട്ട് എലമെന്റ് , റിയർ വൈപ്പറും വാഷർ എന്നിവയും ഉണ്ട്. കൂടാതെ ഹൈ മൗണ്ടഡ് എൽഇഡി സ്റ്റോപ്പ് ലാമ്പുള്ള ഒരു ഇന്റഗ്രേറ്റഡ് സ്‌പോയിലറും ഉൾകൊള്ളുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here