6.99 ലക്ഷത്തിന്റെ കാര്‍ 4.99 ലക്ഷം രൂപയ്ക്ക്! വിലക്കുറവില്‍ വിപ്ലവം തീര്‍ക്കാന്‍ എംജി മോട്ടോഴ്സ്

ചൈനീസ് വാഹന ബ്രാന്‍ഡായ എംജി മോട്ടോഴ്സ് പുറത്തിറക്കിയ എംജി വിന്‍ഡ്സര്‍ ഇവിക്ക് വീണ്ടും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നു. ബാറ്ററി വാടകയ്ക്ക് നല്‍കാനുള്ള ഓപ്ഷനോടെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയ കമ്പനിയുടെ ആദ്യ വാഹനമാണിത്.

എംജി കോമറ്റ് ഇവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 6.99 ലക്ഷം രൂപയാണ്. എന്നാല്‍ ഇപ്പോള്‍ 4.99 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമായ കോമറ്റ് ഇവിക്ക് കിലോമീറ്ററിന് 2.5 രൂപയാണ് ബാറ്ററി വാടകയായി ഈടാക്കുന്നത്.

കോമറ്റ് ഇവി, ഇസെഡ്എസ് ഇവി മോഡലുകള്‍ക്കും വേണ്ടിയുള്ള ഒരു ബാറ്ററി സേവന പ്രോഗ്രാം കമ്പനി ആരംഭിച്ചു. ഈ ഓപ്ഷന്‍ അവതരിപ്പിച്ചതോടെ എംജി ഇലക്ട്രിക് കാറുകളുടെ വില കുറഞ്ഞു എന്നതാണ് ബാറ്ററി സര്‍വീസ് പ്രോഗ്രാമിന്റെ നേട്ടം.

Also Read : ലെക്സസ് എൽഎം 350 എച്ചിന്റെ ബുക്കിങ് നിർത്തിവെച്ചു

ബാറ്ററി ആസ് എ സര്‍വീസ് പ്രോഗ്രാമില്‍, കമ്പനിയുടെ ബാറ്ററികള്‍ വാടകയ്ക്ക് ലഭിക്കും. കൂടാതെ നിങ്ങള്‍ ഒരു കിലോമീറ്ററിന് ചാര്‍ജ് നല്‍കേണ്ടിവരും. ഈ പ്രോഗ്രാമിന് കീഴില്‍ ഉപഭോക്താക്കള്‍ ബാറ്ററിയുടെ മുഴുവന്‍ വിലയും ഒറ്റയടിക്ക് നല്‍കേണ്ടതില്ല.

കാര്‍ വാങ്ങിയ ശേഷം, ഒരു കിലോമീറ്ററിന് ചെറിയ ചിലവ് ഉപഭോക്താക്കള്‍ വഹിക്കേണ്ടി വരും. കാര്‍ വാങ്ങിയ ശേഷം ബാറ്ററി വാടകയ്ക്ക് കിലോമീറ്ററിന് 2.5 രൂപ നല്‍കണം. ഈ വാഹനത്തിന് ഒരു ഫുള്‍ ചാര്‍ജില്‍ 230 കിലോമീറ്റര്‍ വരെ ഓടാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News