എവര്‍ഗ്രീന്‍ ഷെയ്ഡ്, അകത്തളം ഓള്‍ ബ്ലാക്ക് തീം; സ്‌പെഷ്യല്‍ എഡിഷനുമായി എംജി

100-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് അനുബന്ധിച്ച് ‘100 ഇയര്‍ ലിമിറ്റഡ് എഡിഷന്‍’ എന്ന പേരിൽ പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കി എംജി.ആസ്റ്റര്‍, ഹെക്ടര്‍, ZS ഇവി എന്നിവയില്‍ സ്പെഷ്യല്‍ എഡിഷന്‍ മിഡ്-സ്പെക്ക് വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രത്യേക പതിപ്പുകള്‍. സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളിൽ സ്പെഷ്യല്‍ എവര്‍ഗ്രീന്‍ ഷെയ്ഡ് ലഭിക്കുന്നു. ഈ പ്രത്യേക പതിപ്പുകള്‍ സ്റ്റേറി ബ്ലാക്ക് റൂഫും ഡാര്‍ക്ക് കളര്‍ ആക്സന്റുകളുമുള്ള ശ്രദ്ധേയമായ ഡാര്‍ക്ക് ഗ്രീന്‍ എക്സ്റ്റീരിയറാണ് വരുന്നത്. അകത്തളം ഓള്‍ ബ്ലാക്ക് തീമിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്പിന്‍ഭാഗത്തെ ടെയില്‍ഗേറ്റില്‍ ‘100-ഇയര്‍ എഡിഷന്‍’ എന്ന ബാഡ്ജിംഗ് നല്‍കിയിട്ടുണ്ട്.

also read: അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലിത്തയുടെ കബറടക്ക ശ്രുശ്രുഷകൾ മെയ് 21 ന് നടക്കും

അതേസമയം കോമറ്റ് ഇവിക്ക് ഇത് ടോപ്പ്-സ്പെക്ക് എക്‌സ്‌ക്ലൂസീവ് FC വേരിയന്റില്‍ ലഭ്യമാണ്. ഹെക്ടറിന്റെ 5, 7 സീറ്റര്‍ പതിപ്പുകളിലും പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകളിലും ഈ പ്രത്യേക പതിപ്പ് ലഭിക്കുന്നു. ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് എന്നിവയുടെ പെട്രോള്‍ മാനുവല്‍ വേരിയന്റുകളില്‍ ഈ പ്രത്യേക പതിപ്പ് ലഭ്യമല്ല. 21.20 ലക്ഷം മുതലാണ് ഹെക്ടറിന്റെ ലിമിറ്റഡ് എഡിഷന്റെ വില തുടങ്ങുന്നത്.

ഷാര്‍പ് പ്രോ പെട്രോള്‍ സിവിടി വേരിയന്റിന്റെ 5 സീറ്റര്‍, 7 സീറ്റര്‍ പതിപ്പുകളിലാണ് ഈ വേരിയന്റ് ലഭ്യമാകുക. ആസ്റ്ററിന്റെ ആനിവേഴ്സറി സ്പെഷ്യല്‍ എഡിഷന് 14.81 ലക്ഷം രൂപ മുതലാണ് തുടങ്ങുന്നത്. കോമറ്റ് ഇവിക്ക് 9.40 ലക്ഷം രൂപയുമാണ് വില.

also read: ആദിവാസികളെ സഹായിക്കുന്നത് കുടുംബാംഗങ്ങളെ സേവിക്കുന്നതിന് തുല്യമെന്ന് മോദി; ഗ്യാരണ്ടിയും കാത്ത് മഹാരാഷ്ട്രയിലെ ആദിവാസി ഗ്രാമങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News