‘ഞങ്ങൾക്ക് കുട്ടിയുണ്ട്, ഒളിപ്പിച്ചു വെച്ച ആ കുട്ടിയെ കാണാനാണ്‌ അമേരിക്കയിൽ പോയത്’, ഗോസിപ്പുകൾക്ക് കലക്കൻ മറുപടി നൽകി എം ജി ശ്രീകുമാർ

മുഖം നോക്കാതെ ഗോസിപ്പുകൾ ഉണ്ടാക്കാൻ മിടുക്കരാണ് ചില ഓൺലൈൻ ജീവികൾ. അത്തരത്തിൽ ഗായകൻ എം ജി ശ്രീകുമാറിനെയും അദ്ദേഹത്തിന്റെ ജീവിത പങ്കാളി ലേഖയെയും കുറിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ കെട്ടിപ്പൊക്കിയ കള്ളങ്ങൾ പൊളിച്ചടുക്കുകയാണ് ദമ്പതികൾ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും അടുത്തിടെ പ്രചരിച്ച ഗോസിപ്പുകൾക്ക് മറുപടി നൽകിയത്.

ഗോസിപ്പുകൾ എപ്പോഴും തങ്ങളെക്കുറിച്ച് വരാറുണ്ടെന്നാണ് ലേഖ പറയുന്നത്. ഈയിടെ താൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച ഒരു പോസ്റ്റിനെ ഡിവോഴ്സ് എന്ന രീതിയിലേക്ക് മാറ്റാനുള്ള ശ്രമം നടന്നുവെന്നും ലേഖ പറയുന്നു.

ALSO READ: ‘ഷാനു ഇന്ത്യയിലെ മികച്ച നടനാണ്’, ഞങ്ങളൊക്കെ നെപ്പോ കിഡ്‌സ് ആണല്ലോ; ചിരിച്ചുകൊണ്ട് ഫഹദിനെയും ദുൽഖറിനെയും കുറിച്ച് പൃഥ്വിരാജ്

ഗോസിപ്പുകളെ കുറിച്ച് എം ജി ശ്രീകുമാറും ലേഖയും പറയുന്നു

‘ഇടയ്ക്കിടെ ഞങ്ങൾ യാത്ര പോകും. ഈയിടെ അമേരിക്കയിൽ പോയി തിരിച്ച് വന്നപ്പോൾ പുതിയ വാർത്ത. ഞാൻ ഞെ‌ട്ടിപ്പോയി. ഞങ്ങൾക്ക് രണ്ട് പേർക്കും കുട്ടിയുണ്ട്, കുട്ടിയെ കാണാൻ പോയതാണ്, ആ കുട്ടിയെ അവിടെ എവിടെയോ ആക്കി തിരിച്ച് വന്നു എന്നാണ് വാർത്ത. കുട്ടിയെ ഒളിപ്പിച്ച് വെച്ചതാണെന്ന്. വാർത്ത സ്ക്രോൾ ചെയ്ത് നോക്കിയപ്പോൾ ഒരു കൊറിയൻ കൊച്ച്.

ആ സമയത്ത് തന്നെ ഞാൻ എല്ലാവരെയും ഫോൺ ചെയ്തു. എനിക്കിഷ്ടപ്പെട്ടെന്ന് പറഞ്ഞു. കാരണം താൻ വീണ്ടും പ്രസിദ്ധനാവുകയല്ലേ’, എം ജി പറഞു.

ALSO READ: ‘മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് ആ പറഞ്ഞത് തള്ള്’, ആവേശം കൊള്ളിക്കുമോ ആവേശം? സുഷിന്റെ മറുപടി

‘ഞങ്ങൾ ജീവിക്കുകയാണ്. വിഷമിക്കുകയല്ല. എന്റെ മകളുടെ പ്രസവത്തിന് ഞാൻ ഒളിച്ച് പോയെന്ന് പറഞ്ഞു. അതിലൊക്കെ എന്ത് ഒളിക്കാനാണ്. മകൾ പ്രസവിക്കുന്നതിൽ സന്തോഷമല്ലേ. മകൾ യുഎസിലാണ്. കുറേക്കാലം മീഡിയ ഞാൻ ഒളിച്ച് വെച്ചു, പ്രസവിക്കാത്ത സ്ത്രീയാണെന്ന് പറഞ്ഞു. എനിക്ക് മകനില്ല. എന്റെ മകളുടെ മകനാണ് പഠിക്കാൻ പോയത്. മകൾക്ക് 19 വയസിൽ കല്യാണം കഴിഞ്ഞതാണ്. നേരത്തെ അവൾ പ്രസവിച്ചു. വയസ് കാലത്തല്ല അവൾ പ്രസവിച്ചത്. ഞാൻ പഠിച്ചത് നാ​ഗർകോവിലിലാണ്. അത് കഴിഞ്ഞ് പതിനെട്ടാമത്തെ വയസിൽ വിവാഹിതയായായി യുഎസിൽ പോയി. പന്ത്രണ്ട് വർഷം അമേരിക്കയിലായിരുന്നു. ഇടയ്ക്ക് വന്ന് പോകുമായിരുന്നു. എന്റെ ഡിവോഴ്സും കാര്യങ്ങളും കഴിഞ്ഞതിന് ശേഷമാണ് മകളുമായി തിരിച്ച് വന്നത്. ഒരു സഹോദരിയുണ്ട്. അവർ തിരുവന്തപുരത്താണ്’, ലേഖ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News