എം ജി കലോൽസവം; ഓവറോൾ കിരീടം എറണാകുളം മഹാരാജാസ് കോളേജിന്

എംജി സർവകലാശാല കലോത്സവത്തിൽ ഓവറോൾ കിരീടം സ്വന്തമാക്കി എറണാകുളം മഹാരാജാസ് കോളേജ്. 129 പോയിന്റാണ് മഹാരാജാസ് കരസ്ഥമാക്കിയത്. 111 പോയിൻ്റുമായി എറണാകുളം സെൻ്റ് തേരാസസ് കോളജ് രണ്ടാമതെത്തി. 102 പോയിൻ്റുകൾ കരസ്ഥമാക്കി. തൃപ്പൂണിത്തുറ ആർഎൽവി കോളജും, തേവര എസ്എച് കോളജും മൂന്നാം സ്ഥാനം പങ്കിട്ടു. കലോത്സവത്തിന്റെ അവസാനദിവസത്തിൽ തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, എറണാകുളം സെന്റ് തെരേസാസ് കോളജ്, തേവര എസ്എച്ച് കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നീ നിലയിൽ തുടർന്ന പോയിന്റ് നില വസാനഘട്ടത്തിൽ മാറിമറിയുകയായിരുന്നു.

Also Read: തൃത്താല -പടിഞ്ഞാറങ്ങാടി റോഡ് നവീകരിക്കുന്നതിന് നാല് കോടി രൂപ അനുവദിച്ചു: മന്ത്രി എം ബി രാജേഷ്

5 വർഷത്തിനുശേഷമാണ് എംജി സർവകലാശാല കലോത്സവം കോട്ടയത്തെത്തിയത്. അക്ഷര നഗരിക്ക് 7 ദിനരാത്രങ്ങൾ സമ്മാനിച്ച എം.ജി കലോത്സവത്തിന് തിരശില വീണപ്പോൾ മഹാരാജാസ് കോളജിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. തൃപ്പൂണിത്തറ ആർഎൽ വിഷ്ണു എസാണ് കലാപ്രതിഭ. സെൻ്റ് തെരാസസ് കോളജിലെ സേതു ലക്ഷ്മിയും തേവര എസ് എച്ച് കോളജിലെ നന്ദനയും കലാതിലകപട്ടം പങ്കിട്ടു., ഏകാംഗ നാടക മത്സരത്തിലെ മികച്ച നടനായി മഹാരാജാസിലെ അഭിനന്ദും നടിയായി ചങ്ങനാശേരി എസ് ബി കോളജിലെ അലൻ കരീഷ്മയും തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സമ്മാനങ്ങൾ വിതരണം ചെയ്തു.

Also Read: സഹകരണ മേഖലയുടെ സമൂഹത്തിലെ ഇടപെടലിന്റെ മികച്ച ഉദാഹരണമാണ് നീതി മെഡിക്കൽ സ്റ്റോറുകൾ: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News