എം ജി സർവകലാശാല കലോത്സവത്തിന് ഇന്ന് തുടക്കം

എം ജി സർവ്വകലാശാല യൂണിയൻ കലോത്സവത്തിന് ഇന്ന് കോട്ടയത്ത് തുടക്കമാവും. വീ ദി പീപ്പിൾ ഓഫ് ഇന്ത്യ എന്നാണ് കലോത്സവത്തിന് പേര് നൽകിയിരിക്കുന്നത്. വൈകുന്നേരം 4 മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് എം.ജി. കലോത്സവത്തിന് തിരിതെളിയുന്നത്. ഇതിനു മുന്നോടിയായി ഉച്ചകഴിഞ്ഞ് 2.30 കലോത്സവത്തിൻ്റെ ഭാഗമായിയുള്ള വിളംബര ജാഥ പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കും. വർണാഭമായ വിവിധ കലാരൂപങ്ങളോടുകൂടിയ റാലിയാണ് സംഘടിപ്പിച്ചിട്ടുള്ളത്.

Also Read: സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പാകുമ്പോൾ സ്ത്രീശാക്തീകരണം യാഥാർഥ്യമാകും: മന്ത്രി എം ബി രാജേഷ്

സർവ്വകലാശാലയ്ക്ക് കീഴിലുള്ള വിവിധ ക്യാമ്പസുകളിൽ നിന്നായി 5000 ൽ അധികം വരുന്ന വിദ്യാത്ഥികൾ പങ്കെടുക്കും. കലോത്സവത്തിൻ്റെ ഉദ്ഘാടനം പ്രശസ്‌ത സിനിമാ താരം മുകേഷ് എം എൽ എ നിർവഹിക്കും. 9 വേദികളിലായി 74 ഇനങ്ങളിൽ മത്സരം നടക്കും. 215 ൽ അധികം വരുന്ന കോളേജുകളിൽ നിന്നായി 7000 ൽ അധികം വിദ്യാർഥികൾ മത്സരത്തിൽ മാറ്റുരയ്ക്കും.

Also Read: മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാൾ ഇ ഡിക്ക് മുന്നിൽ ഹാജരായേക്കില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News