സംരംഭകരാകാന്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ ഉറപ്പാക്കി എം ജി സര്‍വകലാശാലാ ബജറ്റ്

mg university

സംരംഭകരാകാന്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ ഉറപ്പാക്കി എം.ജി സര്‍വകലാശാലാ ബജറ്റ് അവരിപ്പിച്ചു. 650.87 കോടി വരവും 672.74 കോടി രൂപ ചെലവും 21.86 കോടി രൂപ റവന്യു കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഗാന്ധി മ്യൂസിയം, അംബേദ്കറുടെ പേരില്‍ പഠന കേന്ദ്രം, യു.ആര്‍. അനന്തമൂര്‍ത്തി ഡിജിറ്റല്‍ മീഡിയ സ്കൂൾ എന്നിവ നടപ്പിലാക്കുന്നതിനാണ് ബജറ്റിൽ പ്രഥമ പരിഗണന. പരീക്ഷാ മൂല്യനിര്‍ണയം പൂര്‍ണമായും ഓണ്‍ലൈനാക്കുമെന്നും വി സി ടിസി അരവിന്ദ് കുമാർ പറഞ്ഞു.

Also read: എൽഎസ്എസ്, യുഎസ്എസ് പരീക്ഷ; ജനുവരി 15 നകം അപേക്ഷിക്കാം

വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങള്‍ സംരംഭങ്ങളാക്കി മാറ്റുന്നതിന് സര്‍വകലാശാല പിന്തുണ നല്‍കും. സര്‍വകലാശാലയിലെ പഠന വകുപ്പുകള്‍ക്കായി 11.25 കോടി രൂപയും തെരഞ്ഞെടുത്ത ഇന്‍റര്‍ സ്കൂള്‍ സെന്‍ററുകള്‍ക്കായി 4.75 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ, അഡ്വ. റെജി സക്കറിയ, പി. ഹരികൃഷ്ണന്‍, രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ എന്നിവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News