എസ്എഫ്ഐ യുടെ ചരിത്ര മുന്നേറ്റം: എം ജി സർവ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 112 കലാലയങ്ങളില്‍ വിജയം

എംജി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ ക്ക് ചരിത്ര മുന്നേറ്റം. സംഘടനാ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 129 കോളേജുകളിൽ 112 ഇടത്തും എസ്എഫ്ഐ വിജയിച്ചു. എറണാകുളം ജില്ലയിൽ 46 ൽ 37 കോളേജുകളും, കോട്ടയം 38 ൽ 36 കോളേജുകളും, ഇടുക്കി 27ൽ 22 കോളേജുകളും, ആലപ്പുഴയിലെ കോളേജും, പത്തനംതിട്ട 17ൽ 16 കോളേജുകളും, കോളേജുകളിൽ എസ് എഫ് ഐ യൂണിയൻ നയിക്കും.

ഇടുക്കി ജില്ലയിൽ നെടുംകണ്ടം എംഇഎസ് കോളേജും അടിമാലി എംബി കോളേജും , പത്തനംതിട്ടയിൽ ഇലന്തുർ ഗവ. കോളേജും, എറണാകുളത്ത് മുവാറ്റുപുഴ നിർമ്മല കോളേജും,
യു സി കോളേജിൽ ചെയർപേഴ്സൺ സീറ്റും കെഎസ് യുവില്‍ നിന്ന് തിരിച്ചു പിടിച്ചു.

ALSO READ: നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കളികാണാന്‍ ആളില്ല, ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ കാലിയായ ഗാലറി: വിമര്‍ശനം

“അരാഷ്ട്രീയതയ്ക്കെതിരെ സർഗാത്മക രാഷ്ട്രീയം, വർഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങൾ” എന്ന മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട എസ്എഫ്ഐ സ്ഥാനാർത്ഥികൾകുവേണ്ടി വോട്ട് ചെയ്ത മുഴുവൻ വിദ്യാർത്ഥികളെയും, വിജയത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ എസ്.എഫ്.ഐ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നതായും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

ALSO READ: ‘ലിയോ’; കൊലമാസ് ട്രെയിലര്‍ പുറത്ത് , രോമാഞ്ചിഫിക്കേഷന്‍: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News