എംജി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. എറണാകുളം മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ വിജയക്കൊടി പാറിച്ചു. കളമശേരി സെയ്ന്റ് പോള്‍സ് കോളേജ് കെഎസ്‌യുവില്‍ നിന്ന് എസ്എഫ്ഐ പിടിച്ചെടുത്തു.

ALSO READ:മഹാരാജാസ് വീണ്ടും ചെങ്കടലാക്കി എസ്എഫ്‌ഐ; മുഴുവന്‍ സീറ്റുകളിലും വിജയിച്ചു

വൈക്കം മഹാദേവ കോളേജ്, പെരുമ്പാവൂര്‍ ജയ് ഭാരത് കോളജ്, മാന്നാനം കുര്യാക്കോസ്, പൂത്തോട്ട ശ്രീനാരാണ ലോ കോളജ്,സെന്റ് മേരീസ് കോളജ് മണര്‍ക്കാട്, തലയോലപ്പറമ്പ് ഡിബി കോളജ്, ചങ്ങനാശേരി എന്‍എസ്എസ് കോളജ്, മൂന്നാര്‍ ഗവണ്‍മെന്റ് കോളജ്, തൊടുപുഴ കോ- ഓപ്പറേറ്റീവ് കോളജ്, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്സ് കോളജ് തുടങ്ങി നിരവധി കോളജുകളില്‍ എസ്എഫ്ഐ വന്‍വിജയം നേടി. ഇതിനകം തന്നെ ജില്ലയിലെ 12 ക്യാമ്പസുകളില്‍ എസ്എഫ്ഐയെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ഡിബി പരുമല പമ്പാ കോളജ്, മാര്‍ത്തോമാ കോളജ് തിരുവല്ല, ബിഎഎം കോളജ് മല്ലപ്പള്ളി, ഐഎച്ച്ആര്‍ഡി അയിരൂര്‍, ഇലന്തൂര്‍ ഗവ. കോളജ്, ഇലന്തൂര്‍ ഗവ. ബിഎഡ് കോളജ്, മുസലിയാര്‍ കോളജ് കോന്നി, എസ്എഎസ് കോളജ് കോന്നി, വിഎന്‍എസ് കോളജ് കോന്നി, എസ്എന്‍ഡിപി കോളജ് കോന്നി, സെന്റ് തോമസ് കോളജ് തവളപ്പാറ, സെന്റ് തോമസ് കോളജ് റാന്നി എന്നീ കോളജുകളിലാണ് എസ്എഫ്‌ഐ മുഴുവന്‍ സീറ്റുകളിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

ALSO READ:കോൺഗ്രസിലെ പല നേതാക്കളും ബിജെപി ചാരന്മാരെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്

കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലും എസ്എഫ്‌ഐ വന്‍ വിജയം നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News