എംജി യൂണിവേഴ്സിറ്റി നാടകോത്സവം ‘ബാബ്റി‘ ഇന്ന് ആരംഭിക്കും

എംജി സർവകലാശാല യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാടകോത്സവം ‘ബാബ്റി’ ബുധനാഴ്ച പരുമല ഡിബി പമ്പ കോളേജിൽ ആരംഭിക്കും. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് നാടകോത്സവം. രാത്രി ഏഴുമുതലാണ് നാടകമത്സരം.

ALSO READ: ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിക്ക് തുടക്കം

ബുധന്‍ പകൽ രണ്ട മണിയ്ക്ക് ചലച്ചിത്ര സംവിധായകൻ ആഷിക് അബു നാടകോത്സവം ഉദ്ഘാടനം ചെയ്യും. പിബി കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സർവകലാശാല യൂണിയൻ ചെയർമാൻ രാഹുൽ മോൻ അധ്യക്ഷനാകും. നാടകോത്സവത്തിൽ മാറ്റുരയ്ക്കുന്നത് 22 കോളേജ് ടീമുകളായിരിക്കും. ദിവസവും 11 വീതം നാടകം അവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News