എം.ജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്; തുടർച്ചയായ ഇരുപത്തിരണ്ടാം തവണയും എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം

എം.ജി സർവകലാശാല യൂണിയൻ സാരഥ്യം എസ്.എഫ്.ഐക്ക് തന്നെ. തുടർച്ചയായ ഇരുപത്തിരണ്ടാം തവണയാണ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ വിജയിക്കുന്നത്. “അരാഷ്ട്രീയതയ്ക്കെതിരെ സർഗാത്മക രാഷ്ട്രീയം,
വർഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങൾ” എന്ന മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട എസ്.എഫ്.ഐ, കെ എസ് യു – എം എസ് എഫ് – ഫ്രറ്റേണിറ്റി സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.

ALSO READ:ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്‌, സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകി മന്ത്രി

വലതുപക്ഷവും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും തകർക്കാൻ ശ്രമിക്കുന്തോറും എസ്.എഫ്.ഐ കൂടുതൽ കരുത്താർജിക്കുകയാണ് ചെയ്യുന്നതെന്നും എസ്എഫ്ഐ സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് ചെയ്ത മുഴുവൻ വിദ്യാർത്ഥികളെയും, വിജയത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ എസ്.എഫ്.ഐ പ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നതായും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News