കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വീണ്ടും നേട്ടം; എംജി സർവ്വകലാശാലയ്ക്ക് എ ഡബിൾ പ്ലസ് അക്രഡിറ്റേഷൻ ലഭിച്ചു

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വീണ്ടും നേട്ടം. എംജി സർവ്വകലാശാലയ്ക്ക് എ ഡബിൾ പ്ലസ് അക്രഡിറ്റേഷൻ ലഭിച്ചു. കേരള സർവകലാശാലയ്ക്ക് പിന്നാലെയാണ് എംജി സർവകലാശാലയും നേട്ടം കൈവരിച്ചത്.3.61 ഗ്രേഡോടെയയാണ് എംജി സർവ്വകലാശാല നാക് റാങ്കിങ്ങിൽ ഇടം നേടിയത്.

ALSO READ: പൗരത്വനിയമഭേദഗതിയില്‍ കോണ്‍ഗ്രസ് ഒളിച്ചുകളിക്കുകയാണ്; കെ കെ ഷൈലജ ടീച്ചര്‍

സുവർണ്ണകിരീടമണിഞ്ഞിരിക്കുന്നത്. കാലിക്കറ്റ്, കുസാറ്റ്, കാലടി എന്നീ സർവ്വകലാശാലകൾ നേടിയ എ പ്ലസും, കേരള സർവ്വകലാശാല നേടിയ എ ഡബിൾ പ്ലസും നെഞ്ചേറ്റി ഉന്നതവിദ്യാഭ്യാസ വകുപ്പ് സൃഷ്ടിച്ച മികവിൻ്റെ ജൈത്രയാത്രയിലേക്കാണ് എംജിയും എത്തിയിരിക്കുന്നത്. അടിസ്ഥാനസൗകര്യ വിപുലീകരണത്തിന്റെ മേഖലയിലും അക്കാദമിക് മികവ് വർദ്ധിപ്പിക്കുന്നതിലും ഉൾപ്പെടെ എല്ലാ തലങ്ങളിലും സർക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും കാര്യക്ഷമമായ ഇടപെടലുകളാണ് ഈ വർഷങ്ങളിൽ നടത്തിയിട്ടുള്ളത്. കേരള സർവ്വകലാശാലയിലും, എംജി സർവ്വകലാശാലയിലുമെല്ലാം സെൻട്രലൈസ്ഡ് ലാബ് സൗകര്യങ്ങൾ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതായി ഉയർന്നതും, ഏറ്റവും മികച്ച ഫാക്കൽറ്റി സൗകര്യവും ആർജ്ജിച്ച പേറ്റന്റുകളുമൊക്കെ ചേർന്നാണ് കേരളത്തിനായി എംജി സ്വന്തമാക്കിയിരിക്കുന്ന ചരിത്ര പുരസ്കാരം.

നേരത്തെ, ടൈംസ് റാങ്കിംഗിൽ അഞ്ഞൂറ് ബാൻഡ് വിഡ്ത്തിൽ ഇടം പിടിക്കാനും എം ജിയ്ക്ക് കഴിഞ്ഞിരുന്നു. കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി മാറ്റാൻ പോകുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജവും ആവേശവും എം ജി സർവ്വകലാശാലക്ക് ലഭിച്ച എ ഡബിൾ പ്ലസ് ബഹുമതി നൽകുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

ALSO READ: ദില്ലി മദ്യനയ അഴിമതി കേസ്; ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News