അനർഹരായ വിദ്യാർത്ഥികൾ പരീക്ഷ എഴുതി; മൗണ്ട് സിയോൺ ലോ കോളേജ് പ്രിൻസിപ്പലിനെ നീക്കി എം ജി സർവ്വകലാശല സിൻഡിക്കേറ്റ്

പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളജ് പ്രിൻസിപ്പലിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്ന് എം ജി സർവ്വകലാശല സിൻഡിക്കേറ്റ് . മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഹാജർ കുറവുള്ള വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അനുമതി നൽകിയതിനാണ് പ്രിൻസിപ്പൽ ഡോ. കെ ജെ രാജനെ
മാറ്റാൻ സർവകലാശാലയ്ക്ക് സിൻഡിക്കേറ്റ് ശുപാർശ നൽകിയത്.

മൗണ്ട് സിയോൺ കോളജിലെ അധ്യാപക നിയമനത്തിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ കോളജിന്റെ അഫിലിഷൻ പുതുക്കി നൽകുന്ന കാര്യത്തിലും യൂണിവേഴ്സിറ്റി പുനർ ചിന്തിക്കണമെന്ന് സിൻഡിക്കേറ്റിൻ്റെ ശുപാർശയിൽ പറയുന്നു.

Also Read: തൃശ്ശൂരില്‍ വട്ടിപലിശക്കാരനായ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

മൗണ്ട് സിയോൺ കോളജിലെ പരീക്ഷ നടത്തിപ്പിൽ വീഴ്ച്ചയുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എം ജി സർവ്വകലാശാലാ സിന്റിക്കേറ്റിന്റെ തീരുമാനം .ആവശ്യത്തിന് ഹാജർ ഉണ്ടായിട്ടും അർഹരായ വിദ്യാർത്ഥികളെ പരീക്ഷയെഴുതിച്ചില്ലെന്ന് കാണിച്ച് ചില വിദ്യാർത്ഥികൾ സർവ്വകലാശാല സിന്റിക്കേറ്റിന് പരാതി നൽകിയിരുന്നു. പരാതി അന്വേഷിച്ച സിൻഡിക്കേറ്റ് മൗണ്ട് സിയോൺ കോളേജ് പ്രിൻസിപ്പൽ അർഹതയില്ലാത്ത വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ചുവെന്ന് കണ്ടെത്തി .ഇതിന്റെയടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ നീക്കം ചെയ്യാൻ സിൻഡിക്കേറ്റ് സർവ്വകലാശാലയ്ക്ക് ശുപാർശ ചെയ്തത്. സർവകലാശാല തീരുമാനം പിന്തുണച്ച് ഇപ്പോ‍ൾ വിദ്യാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, വിദ്യാർത്ഥികളുടെ ഭാവി പരിഗണിച്ചാണ് ഹാജർ കുറഞ്ഞ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ അനുവദിച്ചത് എന്നാണ് പ്രിൻസിപ്പലിന്റെ നിലപാട്.മൗണ്ട് സിയോൺ കോളജിലെ അധ്യാപക നിയമനത്തിൽ തകരാറുണ്ടെന്നും, കോളജിലെ അടുത്ത വർഷത്തെ കോഴ്സുകളുടെ അംഗീകാരം പുന:പരിശോധിക്കണമെന്നും സിൻഡിക്കേറ്റിൻ്റെ നിർദേശമുണ്ട്.

Also Read: ‘എന്നെ വിലക്കാൻ നട്ടെല്ലുള്ള രാഷ്ട്രീയക്കാർ കേരളത്തിലുണ്ടോ?’; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News