എ ++ ഗ്രേഡ് സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിപുലീകരണ പദ്ധതികളുമായി എം.ജി സർവകലാശാല

നാക് നാലാം സൈക്കിൾ റീ അക്രഡിറ്റേഷനിൽ എ++ ഗ്രേഡ് ലഭിച്ചതിനെത്തുടർന്ന് അക്കാദമിക്, ഗവേഷണ, സംരംഭകത്വവികസന മേഖലകളിൽ പ്രവർത്തനം വിപുലീകരിക്കാൻ എം ജി സർവകലാശാലയുടെ തീരുമാനം. അടുത്ത പത്തു വർഷത്തിനുള്ളിൽ വിദേശ രാജ്യങ്ങളിൽനിന്നുൾപ്പെടെ പരമാവധി വിദ്യാർഥികളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്.

Also read:കലയ്‌ക്കെന്ത് നിറം? രാമകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി ആർഎൽവി കോളേജിൽ ബാനറുയർത്തി എസ്എഫ്ഐ

വിദേശ സർവകലാശാലകളുമായി ചേർന്ന് ജോയിൻറ് മാസ്റ്റേഴ്‌സ് പ്രോഗ്രാം, രണ്ടു വർഷത്തിനുള്ളിൽ 13 മുഴുവൻ സമയ ഓൺലൈൻ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ, വിദേശ വിദ്യാർഥികൾക്കായി താമസ സൗകര്യത്തോടെ ഇൻറർനാഷണൽ സെൻറർ ഉൾപ്പെടെ നടപ്പാക്കുവാനാണ് പദ്ധതി.

Also read:‘യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല’: നർത്തകി സത്യഭാമയ്‌ക്കെതിരെ ശ്രീകുമാരൻ തമ്പി

നാക്കിൻ്റെ ഗ്രേഡിംഗ് ഘട്ടമായ നാലാം സൈക്കിൾ റീ അക്രഡിറ്റേഷനിൽ രാജ്യത്ത് ആകെ 13 സർവകലാശാലകൾക്കാണ് എ++ ലഭിച്ചത്. ഈ പട്ടികയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ ഏക സർവകലാശാലയും എം.ജിയാണ്. ഇൻറേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിൻറെ നേതൃത്വത്തിൽ സർവകലാശാല സമൂഹം നടത്തിയ ചിട്ടയായ തയ്യാറെടുപ്പാണ് നേട്ടത്തിലേക്ക് നയിച്ചത്. നാക് ഗ്രേഡിംഗ് ആരംഭിച്ചതു മുതൽ മികച്ച ഗ്രേഡ് നിലനിർത്താൻ സർവകലാശാലയ്ക്ക് സാധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News