ഇത് ലൈഫ് ടൈം സെറ്റില്‍മെന്റ്! ഈ ഇലക്ട്രിക്ക് കാര്‍ നിങ്ങള്‍ സ്വന്തമാക്കിയിരിക്കും!

ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയോട് കൂടി ഒരു കാര്‍ വാങ്ങാന്‍ പറ്റിയാല്‍ ആരേലും വേണ്ടെന്ന് വയ്ക്കുമോ… അതും പത്ത്‌ലക്ഷം രൂപയ്ക്ക് അകത്താണ് വിലയെങ്കിലോ? കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ 9.99 ലക്ഷത്തിന്, അതായത് ഒരു പെട്രോള്‍ കാറിന്റെ വിലയില്‍ ഒരു ഇലക്ട്രിക്ക് കാര്‍ ലഭിച്ചക്കും. വിപണിയിലെത്തിയ വിന്‍ഡ്‌സര്‍ ഇവിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

ALSO READ:  പാലക്കാട് യുവതിക്ക് വെട്ടേറ്റു; പറമ്പിലെ ജോലിക്കിടെ പ്രദേശവാസിയായ യുവാവാണ് ആക്രമിച്ചത്

എക്‌സൈറ്റ്, എക്‌സ്‌ക്യൂസീവ്, എസന്‍സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ഇവ ലഭിക്കുക. ബാറ്ററി പാക്ക് ഉള്‍പ്പെടുത്താതെയുള്ള എക്‌സ് ഷോറൂം വിലയാണ് 9.99 ലക്ഷം. മികച്ച ഡ്രൈവിംഗ് അനുഭവവും ബിസിനസ് ക്ലാസ് യാത്ര അനുഭവവും ഉറപ്പു നല്‍കുന്ന പുതിയ മോഡലില്‍
റെന്റല്‍ സ്‌കീമില്‍ ബാറ്ററി എന്ന പുതിയ സ്‌കീമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മൂന്നര രൂപ വീതം ഓടുന്ന ഓരോ കിലോമീറ്ററിനും ബാറ്ററി റന്റായി നല്‍കും. ZS EVക്കും കോമറ്റ് ഇവിക്കും ശേഷം ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ പുറത്തിറക്കിയ മൂന്നാമത്തെ ഇവിയാണിത്.

യുകെയിലെ വിന്‍ഡ്സര്‍ കാസിലില്‍ നിന്ന് പ്രചോദനം കൊണ്ട് നല്‍കിയ പേരും ചൈനീസ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ വൂളിങിന്റെ ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കിയുള്ള രൂപകല്‍പനയുമാണ് ഈ ഇവിക്കുള്ളത്. ക്രോസ് ഓവര്‍ ഇലക്ട്രിക് കാറായ വിന്‍ഡ്‌സര്‍ ടാറ്റ കര്‍വ് ഇവി, മഹീന്ദ്ര എക്സ് യു വി 400 എന്നീ പ്രധാന എതിരാളികളെ നേരിടാനുള്ള എല്ലാ സജ്ജീകരണവും നടത്തിയാണ് വിപണിയിലെത്തിയിട്ടുള്ളത്.

ALSO READ: സംസ്ഥാനത്ത് അടുത്ത 7 ദിവസം നേരിയ മഴയ്ക്ക് സാധ്യത

പനോരമിക് സണ്‍റൂഫ്, സിംഗിള്‍ പെയ്ന്‍ ഫിക്സഡ് ഗ്ലാസ് റൂഫ്, ബ്ലാക്ക് കാബിന്‍ തീം, ന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും പിന്തുണക്കുന്ന 15.6 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടു സ്പോക്ക് സ്റ്റീറിങ് വീല്‍, ആംബിയന്റ് ലൈറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മുന്‍ സീറ്റുകള്‍, ഇലക്ട്രിക് ടെയില്‍ ഗേറ്റ് എന്നിവ പ്രധാന ഫീച്ചറുകളാണ്. എന്നാല്‍ മതിയാവോളം ആകാശ കാഴ്ചകള്‍ നല്‍കുന്ന സണ്‍റൂഫ് തുറക്കാനാവില്ല. ഇന്‍ഫിനിറ്റി വ്യൂ ഗ്ലാസ് റൂഫ് എന്നാണ് ഇതിന്റെ പേര്.

ALSO READ: ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി: വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

135 ഡിഗ്രി വരെ മടക്കാവുന്ന പിന്‍ സീറ്റുകള്‍, ആറ് എയര്‍ ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സംവിധാനം, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് പുറമേ 331 കിലോമീറ്റര്‍ റേഞ്ചും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ALSO READ: ബേപ്പൂർ സുൽത്താന്റെ ആകാശമിഠായി കാണാനെത്തി കുടുംബാംഗങ്ങൾ; സർക്കാരിനോടള്ള സ്നേഹം പറഞ്ഞാൽ തീരില്ലെന്ന് ബഷീറിന്റെ മകൻ

ആദ്യമായി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വിന്‍ഡ്സര്‍ ഇവിയുടെ ബാറ്ററി പാക്കിന്റെ ആജീവനാന്ത വാറന്റി ലഭിക്കുമെന്നു മാത്രമല്ല ഇഹബ് ആപ്പിലൂടെ എല്ലാ പൊതു ചാര്‍ജറുകളിലും ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷം വരെ സൗജന്യ ചാര്‍ജിംഗും ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News