ഡിസംബറിന്റെ ഡിയറസ്റ്റ് എംജി വിന്‍ഡ്‌സര്‍; തലവരമാറ്റിയ ഇവി

എംജി ഇന്ത്യയുടെ തലവരമാറ്റിയ മോഡലായിരിക്കുകയാണ് എംജി വിന്‍ഡ്‌സര്‍ ഇവി. ഡിസംബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ വൈദ്യുതി കാറായി മാറിയിരിക്കുകയാണ് എംജി വിന്‍ഡ്‌സര്‍. തുടര്‍ച്ചയായ മൂന്നാം മാസമാണ് ഈ നേട്ടം എംജി വിന്‍ഡ്‌സര്‍ നിലനിര്‍ത്തുന്നത്. പെട്രോള്‍ കാര്‍ വിലയില്‍ ഒരു ഇവി എന്നായിരുന്നു നിര്‍മാതാക്കളുടെ വാഗ്ദാനം. ഇങ്ങനെ വിപണയിലെത്തിയ വിന്‍ഡ്‌സറിനെ ഇരുകൈയും നീട്ടിയാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ സ്വീകരിച്ചതും. സിഎസിനും കോമറ്റിനും ശേഷം ഇന്ത്യന്‍ വിപണിയില്‍ എംജി അവതരിപ്പിച്ച മൂന്നാമത്തെ ഇവി മോഡലാണ് വിന്‍ഡ്സര്‍ ഇവി.

ALSO READ: 63-ാമത് കലോത്സവം; ഊട്ടുപുരയുടെ പാലുകാച്ചൽ ചടങ്ങ് ഇന്ന്

ഡിസംബറില്‍ മാത്രം 3,785 വിന്‍ഡ്സര്‍ ഇവികളാണ് വിറ്റത്. ഇന്ത്യയില്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ വിറ്റ ആകെ കാറുകളുടെ പകുതിയിലേറെയും വിന്‍ഡ്സറാണ്. കഴിഞ്ഞ മാസം ഇവിയുടെ വില്‍പന പതിനായിരം കടക്കുകയും ചെയ്തു. ഇവി എത്തിയതോടെ എംജിയുടെ കാര്‍ വില്‍പന ഇക്കഴിഞ്ഞ ഡിസംബറില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 55 ശതമാനം വില്‍പന വളര്‍ച്ചയാണ് നേടിയത്.

കഴിഞ്ഞ ഫെസ്റ്റിവല്‍ സീസണില്‍ ഇന്ത്യന്‍ വിപണയിലെത്തിയ എംജി വിന്‍ഡ്‌സര്‍ ഇക്കഴിഞ്ഞ ഉത്സവകാലത്തും താരമായി തന്നെ തുടരുകയാണ് ഉണ്ടായത്. സിഎസ്, കോമറ്റ്, വിന്‍ഡ്‌സര്‍ എന്നിവയാണ് കഴിഞ്ഞമാസം എംജി ഇന്ത്യ വില്‍പന നടത്തിയവയില്‍ എഴുപത് ശതമാനവും.

ALSO READ: സംസ്ഥാന സ്‌കൂള്‍ കലോത്സവം സുസജ്ജമായി ആരോഗ്യ വകുപ്പും: മന്ത്രി വീണാ ജോര്‍ജ്

വിന്‍ഡ്‌സറിന്റെ വില 13.50 ലക്ഷം രൂപയായിരുന്നു വില. അതേസമയം ബാറ്ററി ആസ് എ സര്‍വീസ്(ബാസ്) മോഡല്‍ പ്രകാരം 9.99 ലക്ഷം രൂപക്ക് വിന്‍ഡ്സറിനെ സ്വന്തമാക്കാമെന്നു കൂടി വന്നതോടെ പെട്രോള്‍ കാറിന്റെ വിലയില്‍ ഇവിയെന്ന വാഗ്ദാനം പാലിക്കാന്‍ എംജിക്കാവുകയും ചെയ്തു. പെട്രോള്‍ കാറിനെ അപേക്ഷിച്ച് ചിലവ് കുറവുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News