ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് സിയുവിയുമായി എം ജി

ഇന്റലിജന്റ് സിയുവി സ്റ്റിക്കര്‍ പതിച്ച് പുതിയ വാഹനം പരീക്ഷണയോട്ടം നടത്തുകയാണ്‌ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍. ഇലക്ട്രിക് കാര്‍ സെഗ്മെന്റിലാണ് ഇത് വില്‍പ്പനയ്ക്ക് എത്തുന്നത്.ZS ഇവിയും കോമെറ്റ് ഇവി എന്നീ രണ്ട് ഇവികളാണ് നിലവിൽ ഇന്ത്യന്‍ വിപണിയില്‍ എംജിക്കുള്ളത്.
ZS ഇവി അല്‍പ്പം ചെലവേറിയതാണ്. ഇന്ത്യയില്‍ നിലവില്‍ ലഭ്യമായതില്‍ വെച്ച് ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ ആണ് കോമെറ്റ്. ആ നിരയിലേക്കാണ് പുതിയ കാര്‍ കൂടി ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നത്.

ALSO READ: ഛത്തീസ്ഗഡിൽ നക്സൽ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

എക്സെലര്‍ ഇവി എന്നായിരിക്കും ഇതിന്റെ പേര്. ഇന്ത്യയിലെ പ്രീമിയം ഇവി കസ്റ്റമേഴ്‌സിനെയാകും രാജ്യത്തെ ആദ്യ ഇന്റലിജന്റ് സിയുവി വഴി എംജി ലക്ഷ്യമിടുക. ഡിസൈന്‍ വശം നോക്കുമ്പോള്‍ ഇത് ഒരു വലിയ ഹാച്ച്ബാക്ക് പോലെയാണ് കാണപ്പെടുന്നത്.ചില ക്രോസ്ഓവര്‍ എലമെന്റുകളും കമ്പനി നല്‍കും. എംജിയുടെ ഇന്റലിജന്റ് സിയുവിക്ക് ഏകദേശം 4.3 മീറ്റര്‍ മുതല്‍ 4.5 മീറ്റര്‍ വരെ നീളമുണ്ടാകും.

ALSO READ: പരീക്ഷ ക്രമക്കേടുകളിൽ മുഖം രക്ഷിക്കൽ നടപടികളുമായി കേന്ദ്രസർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News