എംജി മോട്ടോര്‍ ഇന്ത്യ, അവരുടെ ആദ്യ ഇലക്ട്രിക്ക് വാഹനമായ എംജിഇസെഡ്എസ് ഇവിയുടെ ബേസ് വെരിയന്റ്, ‘എക്‌സിക്യൂട്ട്’ കമ്പനി പുറത്തിറക്കി. എക്‌സൈറ്റ് വേരിയന്റിന്റെ എക്‌സ് ഷോറൂം വിലയായ 22.8 ലക്ഷം രൂപയെക്കാള്‍ നാലു ലക്ഷം കുറവാണ് എക്‌സിക്യൂട്ടീവിന്റെ വില. അതായത് 18.98 ലക്ഷം രൂപ. കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തിയ പലതരത്തിലുള്ള പരിശ്രമങ്ങളുടെ ഫലമായിട്ടാണ് വില പുനരവലോകനം ചെയ്തതെന്ന് കമ്പനി വ്യക്തമാക്കി. ഉപകരണങ്ങളുടെ വിലനിര്‍ണയം, ലോജിസ്റ്റിക്‌സ്, അവശ്യസാധനങ്ങള്‍, കരാറുകള്‍, കാര്യക്ഷമത എന്നിവ പരിഗണിച്ചാണ് ഈ തീരുമാനം.
ALSO READ: ‘ശരദ് പവാർ വിഭാഗത്തിന് പുതിയ പേര്’, ചിഹ്നങ്ങൾ ആൽമരവും ഉദയസൂര്യനും
ലോകവ്യാപകമായി ലിഥിയം വിലയില്‍ വന്ന ഇടവിന്റെ പശ്ചാത്തലത്തിലാണ് കമ്പനി വില കുറയ്ക്കാന്‍ കമ്പനി പദ്ധതിയിട്ടതെന്ന് എംജി മോട്ടോര്‍ ഇന്ത്യ ഡെപ്യൂട്ടി എംഡി ഗൗരവ് ഗുപ്ത പറഞ്ഞു. വില കുറഞ്ഞെങ്കിലും എംജി ഇസെഡ്എസ് ഇവി എക്‌സിക്യൂട്ടീവ് വേരിയന്റിന് അതേ 50.3 കെഡബ്യുഎച്ച് ബാറ്ററി, സിംഗിള്‍ ചാര്‍ജില്‍ 461 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ കൂടുതല്‍ ഫീച്ചറുകള്‍ പുറത്തുവിട്ടിട്ടില്ല.
ALSO READ: “ലോകത്തെമ്പാടുമുള്ള മലയാളി പ്രവാസികൾക്കായി സമഗ്ര ഇൻഷുറൻസ് പദ്ധതി പരിഗണനയിൽ”: പി ശ്രീരാമകൃഷ്ണന്‍
പുതിയ വേരിയന്റിന് പുറമേ, എംജി മോട്ടോര്‍ അതിന്റെ മറ്റ് മോഡലുകളിലുടനീളം വില കുറച്ചിട്ടുണ്ട്. 7.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലയുണ്ടായിരുന്ന എംജി കോമറ്റിന്റെ ബേസ് വേരിയന്റിന് ഒരു ലക്ഷം രൂപയുടെ വിലയിടിവാണ് വന്നിരിക്കുന്നത്. ഇപ്പോള്‍ 6.99 ലക്ഷം രൂപയാണ് (എക്‌സ്-ഷോറൂം) വില. 15 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലയുണ്ടായിരുന്ന എംജി ഹെക്ടറിന്റെ പെട്രോള്‍ വേരിയന്റ് ഇപ്പോള്‍ 14.95 ലക്ഷം രൂപയില്‍ ലഭ്യമാണ് (എക്‌സ്-ഷോറൂം), ഡീസല്‍ വേരിയന്റിന് മുമ്പ് 18.29 ലക്ഷം രൂപയായിരുന്നു (എക്‌സ്-ഷോറൂം) വില. , ഇപ്പോള്‍ വില 17.50 ലക്ഷം രൂപ (എക്‌സ്-ഷോറൂം).
പണപ്പെരുപ്പവും ഉയര്‍ന്ന ചരക്ക് വിലയും കാരണം എംജി മോട്ടോര്‍ ഇന്ത്യ 2023 ഡിസംബറില്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഒരേ കലണ്ടര്‍ വര്‍ഷത്തിനുള്ളില്‍ അവരുടെ ജനപ്രിയ മോഡലായ ഹെക്ടറിന് രണ്ട് തവണ വില വര്‍ദ്ധിപ്പിച്ചതിന് ശേഷമാണ് ഈ നീക്കം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here