വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഗുരുരത്നം പുരസ്‌കാരം ഏർപ്പെടുത്തി എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്

വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഗുരുരത്നം പുരസ്‌കാരം ഏർപ്പെടുത്തി എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് . ഡോ. അച്യുത് ശങ്കർ എസ്‌ . നായർ , ഡോ . ജി .അമൃത് കുമാർ എന്നിവർക്കാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ എഞ്ചിനീയറിംഗ് , ഫാർമസി , പോളിടെക്‌നിക്, ആർട്സ് ആൻഡ് സയൻസ് എന്നിവയിൽ 10 പ്രൊഫഷണൽ കോളേജുകളും 12 സ്‌കൂളുകളുമായി ഗീവർഗീസ് യോഹന്നാൻ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ മുപ്പതിലധികം വർഷങ്ങളായി മികച്ച വിജയ പ്രവർത്തനങ്ങൾ നടത്തിവരുന്ന എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വിദ്യാഭ്യാസ. മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കായി ഈ വർഷം മുതലാണ് ഗുരുരത്നം പുരസ്‌കാരം ഏർപ്പെടുത്താൻ തീരുമാനമായത്.

ALSO READ: ‘വീണ്ടും കേരള മോഡൽ’, ചരിത്രത്തിൽ ആദ്യമായി എല്ലാ പാഠപുസ്തകങ്ങളിലും ആമുഖമായി ഭരണഘടന, തുല്യനീതി മുൻനിർത്തിയുള്ള ലിംഗ അവബോധവും പോക്സോ നിയമങ്ങളും ഉൾപ്പെടുത്തും

എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ . സിറിയക് തോമസ്, എംജിഎം ഗ്രൂപ്പ് ചെയർമാൻ ഡോ . ഗീവർഗീസ് യോഹന്നാൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് , കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ . കുഞ്ചെറിയ പി. ഐസക് , കേരള സെൻട്രൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ: ഡോ . ജി.ഗോപകുമാർ , എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചീഫ് എക്സിക്യൂട്ടീവ് സെക്രട്ടറി ഗോപിനാഥ് മഠത്തിൽ എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് പുരസ്‌കാരം നിർണയിച്ചത്.

എഞ്ചിനീയറിങ്ങിലും സംഗീതത്തിലും പി എച്ച് ഡി ബിരുദം , സി ഡിറ്റ് ഡയറക്ടർ , കേരള സർവകലാശാല ബയോ ഇൻഫോർമാറ്റിക്സ് ഡയറക്ടർ , ഉന്നത വിദ്യാഭ്യാസ കൌൺസിൽ അംഗം തുടങ്ങിയ പദവികൾ വഹിക്കുകയും ഇരുപതോളം പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുള്ള ഡോ. അച്യുത് ശങ്കർ എസ്‌ .നായർക്ക് 36 വർഷത്തെ അധ്യയന ഗവേഷണ പാരമ്പര്യമുണ്ട് . ഇപ്പോൾ കേരള സെൻട്രൽ യൂണിവേഴ്സിറ്റി ഡീനും പ്രൊഫസറുമായി ഔദ്യോഗിക പദവിയിലിരിക്കുന്ന അമൃത് കുമാർ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായിരിക്കെ തുടർച്ചയായി നാല്‌ തവണ മികച്ച അധ്യാപകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ വിവിധ കമ്മിറ്റികളില്‍ അംഗമായും ദേശീയ ദിനപത്രങ്ങളില്‍ കോളമിസ്റ്റായി പ്രവർത്തിക്കുകയും തന്റെ പഠനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ശാക്തീകരിക്കുന്നതിനായി സമൂഹ ബോധന രീതി ശാസ്ത്രത്തിലധിഷ്ഠിതമായ ഇടപെടലുകളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നയാളാണ് ഡോക്ടർ ജി.അമൃത് കുമാർ.

ALSO READ: ‘നാഗാലാന്റിലെ ജനങ്ങളെ മോദി വഞ്ചിച്ചു, ഒരു തവണ പോലും മണിപ്പൂരിലെത്തിയില്ല’: ജനങ്ങൾക്ക് നീതി ലഭ്യമാക്കണമെന്ന് രാഹുൽ ഗാന്ധി

ഡോ .സിറിയക് തോമസ്, ഡോ. ഗീവർഗീസ് യോഹന്നാൻ, പ്രൊഫ: ഡോ .ജി .ഗോപകുമാർ , ഗോപിനാഥ് മഠത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു . പുരസ്‌കാരം ഫെബ്രുവരി 10 ന് രാവിലെ 11 മണിക്ക് ആക്കുളം എംജിഎം പബ്ലിക് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പശ്ചിമബംഗാൾ ഗവർണ്ണർ സി.വി.ആനന്ദബോസ് സമ്മാനിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News