പത്ത് വർഷത്തിലധികം മുൻപ് കാണാതായ വിമാനത്തിന് വേണ്ടിയുള്ള തെരച്ചിൽ പുനഃരാരംഭിക്കാൻ മലേഷ്യ ഒരുങ്ങുന്നു. ആകാശമധ്യേ ആശയവിനിമയം തടസ്സപ്പെട്ട കാണാതായ എംഎച്ച് 370 വിമാനം കണ്ടെത്താൻ 70 മില്യൺ ഡോളർ രൂപ മലേഷ്യ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്.
2014 മാർച്ച് 8 നാണ് ബോയിങ് 777 വിമാനമായ എംഎച്ച് 370 കാണാതാകുന്നത്. ഈ സമയം 227 യാത്രക്കാരൻ വിമാനത്തിൽ ഉണ്ടായിരുന്നത്. ക്വാലാലംപൂരിൽ നിന്നും പറന്നുയർന്ന് നാൽപ്പത് മിനുട്ടിന് ശേഷം വിമാനവുമായുള്ള സാങ്കേതിക ബന്ധം തടസ്സപ്പെടുകയായിരുന്നു. വിയറ്റ്നാം വ്യോമ പാതയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് പൈലറ്റുമാരുമായുള്ള ആശയ വിനിമയം തടസ്സപ്പെട്ടത് . പിന്നീട് ഇത് പുനഃസ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല.
ALSO READ; നൈജീരിയയിൽ സ്‌കൂൾ യൂത്ത് ഫെസ്റ്റിവലിനിടെ തിക്കും തിരക്കും; 35 വിദ്യാർഥികൾക്ക് ദാരുണാന്ത്യം
അതേസമയം പിന്നീട് നടത്തിയ അന്വേഷണത്തിൽ കാണാതായ വിമാനത്തിന്റേതെന്ന് കരുതപ്പെടുന്ന ചില ഭാഗങ്ങൾ ആഫ്രിക്കൻ തീരത്ത് നിന്നും ഇന്ത്യൻ മഹാസമുധ്രത്തിൽ നിന്നും കണ്ടെത്തിയിരുന്നു.
2018 ൽ വിമാനത്തിനായി തെരച്ചിൽ നടത്തിയ പര്യവേഷണ സ്ഥാപനമായ ഓഷ്യൻ ഇൻഫിനിറ്റിയാണ് വിമാനത്തിനായുള്ള തെരച്ചിൽ വീണ്ടും നടത്തുക.തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ആകും തെരച്ചിൽ പ്രധാനമായും നടക്കുക എങ്കിലും അന്വേഷണം നടത്തുന്ന കൃത്യമായ സ്ഥലം അവ്യക്തമാണ്.18 മാസ കാലയളവിൽ ഈ സ്ഥാപനവുമായി മലേഷ്യ കരാർ ഒപ്പിടുമെന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയാൽ കമ്പനിക്ക് 70 മില്യൺ ഡോളർ ലഭിക്കുമെന്നുമാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here