ലോക്സഭ സുരക്ഷാ വീഴ്ചയില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അന്വേഷണ സമിതി രൂപീകരിച്ചത്. സി ആര്‍ പി എഫ് ഡി.ജി അനീഷ് ദയാല്‍ സിംഗ് ആണ് അന്വേഷണ സംഘത്തലവന്‍. എല്ലാ സുരക്ഷാ ഏജന്‍സിയുടെയും പ്രതിനിധികള്‍ സമിതിയില്‍ ഉണ്ട്.
പാര്‍ലമെന്റിലുണ്ടായ സുരക്ഷ വീഴ്ചയുടെ കാരണങ്ങള്‍ അന്വേഷിക്കും. തുടര്‍ന്ന് സുരക്ഷാ വീഴ്ചയെ പറ്റിയും ഇനിയും സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
അതേസമയം പാര്‍ലമെന്റില്‍ നടന്ന അതിക്രമത്തില്‍ വ്യാപകമായ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെ അതിരൂക്ഷമായാണ് വിമര്‍ശിക്കുന്നത്. പാര്‍ലമെന്റ് ഭീകര ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ നടന്ന സംഭവം സഭയിലെ അംഗങ്ങളെയും വിവിധ രാഷ്ട്രീയ കക്ഷികളെയും ഞെട്ടിച്ചിരിക്കുകയാണ്.
Also Read : പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ച; അഞ്ചാം പ്രതി പിടിയില്‍
രാജ്യസുരക്ഷയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന ബിജെപി ഇകാര്യത്തില്‍ മറുപടി പറയണമെന്ന് എളമരം കരീം എംപി ആവശ്യപ്പെട്ടു. പാര്‍ലമെന്റ് ഭയപ്പാടിന് കേന്ദ്രമാക്കി ബിജെപി മാറ്റുകയാണെന്ന് ബിനോയ് വിശ്വം എം. പി പറഞ്ഞു. ഭരണകക്ഷി പാസ് നല്‍കിയ ആളാണ് അക്രമം നടത്തിയത് എന്നത് തെളിഞ്ഞിരിക്കുകയാണ്. അതിനാല്‍ ഇക്കാര്യത്തില്‍ ബിജെപി മറുപടി പറയണമെന്ന് ശശിതരൂര്‍ എം. പി ആവശ്യപ്പെട്ടു
എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന സുരക്ഷാ പ്രശ്‌നമാണെന്നും അതിനാല്‍ തന്നെ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ സഭയെ അറിയിച്ചിട്ടുണ്ട്. ലോകസഭ നാളെ രാവിലെ 11 മണിക്ക് വീണ്ടും സമ്മേളിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
സംഭവത്തില്‍ അഞ്ചാം പ്രതി പിടിയിലായി. ഗുരുഗ്രാമില്‍ വെച്ചാണ് ഇയാള്‍ പിടിലായതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആരാം പ്രതിയെ തിരിച്ചറിഞ്ഞുവെന്നും അയാള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
നിലവില്‍ പാര്‍ലമെന്റിലേക്ക് സന്ദര്‍ശക പാസ് അനുവദിക്കില്ല. സുരക്ഷാപ്രോട്ടോക്കോളില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്. എംപിമാര്‍ക്കും എംഎല്‍മാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേകം പ്രവേശനം ഏര്‍പ്പെടുത്തി.
Also Read : നായയായി മാറിയ യുവാവും യഥാർത്ഥ നായയും തമ്മിൽ കണ്ടുമുട്ടി, എന്തും സംഭവിക്കാം; വൈറലായി വീഡിയോ
ശൂന്യവേള ആരംഭിക്കാനിരിക്കെ പ്രതികളിൽ രണ്ട് പേർ എംപിമാരുടെ ഇരിപ്പിടത്തിലേക്ക് ചാടി ഷൂസിനിടയിൽ ഒളിപ്പിച്ചുവച്ച സ്പ്രേ എടുത്തടിക്കുകയായിരുന്നു. ബിജെപി എംപി അനുവദിച്ച പാസ് ഉപയോഗിച്ചാണ് ഇവർ പാർലമെന്റിലെ സന്ദർശക ഗാലറിയിൽ എത്തിയത്.
പ്രതികളിൽ ഒരാളുടെ കൈയ്യിൽ നിന്നാണ് ബിജെപി എംപി പ്രതാപ് സിംഹ നല്കിയ പാസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്തവരെ പാർലമെന്റ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. കളര്‍ സ്പ്രേയുമായി ഒരു യുവതി അടക്കം രണ്ടുപേര്‍ പാര്‍ലമെന്റിനു പുറത്തും പ്രതിഷേധിച്ചു. സംഭവത്തില്‍ നേരത്തെ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്.
Also Read : ലോക്‌സഭയിലുണ്ടായ സുരക്ഷ വീഴ്ചയില്‍ അന്വേഷണം ഊര്‍ജിതം
ലോക്സഭയുടെ അകത്തളത്തില്‍ മഞ്ഞ നിറത്തിലുള്ള കളര്‍ സ്മോക് ഫോഗ് പ്രയോഗിച്ചായിരുന്നു പ്രതിഷേധം. ലോക്സഭയില്‍ ശൂന്യവേളയുടെ സമയത്തായിരുന്നു പ്രതിഷേധം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here