ഉമ്മൻചാണ്ടി അനുസ്‌മരണ വിവാദവും മൈക്ക്‌ ചർച്ചയും: കോണ്‍ഗ്രസിന്‍റെ പി ആർ ഏജൻസിയുടെ ഇടപെടലെന്ന് വിവരം

കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്‌മരണത്തിലുണ്ടായ സംഭവങ്ങളും തുടർന്നുണ്ടായ മൈക്ക്‌ വിവാദവും കോണ്‍ഗ്രസിന്‍റെ പി ആര്‍ ഏജന്‍സി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമെന്ന് വിവരം.  പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി പ്രവർത്തിക്കുന്ന പിആർ ഏജൻസിയാണ്‌ തിരക്കഥയ്‌ക്ക്‌ പിന്നിലെന്നാണ്‌ സൂചന. കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ച പിആർ ഏജൻസിയെയാണ്‌ കോടികൾ മുടക്കി കേരളത്തിൽ സഹായത്തിനെത്തിച്ചത്‌.

ALSO READ: രാജ്യത്ത് 10 ലക്ഷത്തോളം തസ്തികകള്‍ കേന്ദ്രം എന്നന്നേക്കുമായി റദ്ദാക്കുന്നു, യുവാക്കള്‍ക്ക് തിരിച്ചടി

എൽഡിഎഫ്‌ സർക്കാരിനും മുഖ്യമന്ത്രിക്കുമുള്ള പ്രതിച്ഛായ തുടർച്ചയായ പ്രവർത്തനത്തിലൂടെ തകർക്കാനുള്ള പദ്ധതികളാണ്‌ ഏജൻസി തയ്യാറാക്കിയത്‌. കോൺഗ്രസിന്‍റെ സോഷ്യൽ മീഡിയയുടെ ചുമതലയുള്ള നേതാവടക്കം ഏതാനും യുവ നേതാക്കൾ വഴിയാണ്‌ ‘പദ്ധതി’ നടപ്പാക്കുന്നത്‌. ഇതിനായി ആദ്യം തെരഞ്ഞെടുത്ത പരിപാടിയായിരുന്നു ഉമ്മൻചാണ്ടി അനുസ്‌മരണം. ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്നുണ്ടായ വൈകാരിക പിന്തുണ എൽഡിഎഫിനും മുഖ്യമന്ത്രിക്കുമെതിരെ തിരിക്കാനാണ്‌ ലക്ഷ്യമിട്ടത്‌.

അനുസ്‌മരണ ചടങ്ങിൽ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കുന്നത്‌ സംബന്ധിച്ച്‌ കോൺഗ്രസിൽ ചർച്ച നടന്നതായും പലരും എതിർത്തതായുമുള്ള വിവരം കോൺഗ്രസ്‌ നേതാക്കൾതന്നെ പുറത്തുവിട്ടത്‌ ഇതിന്റെ ഭാഗമായിരുന്നു. വിവാദത്തെ തുടർന്ന്‌ മുഖ്യമന്ത്രി പിന്മാറിയാലുള്ള തുടർപദ്ധതികളും തയ്യാറാക്കിയിരുന്നു. ഉദ്‌ഘാടകനായാണ്‌ മുഖ്യമന്ത്രി പങ്കെടുക്കുകയെന്നും പിന്നീട്‌ അങ്ങനെയല്ല എന്നും പ്രചരിപ്പിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുമെന്നു വന്നതോടെ പ്രകോപിപ്പിക്കുകയായിരുന്നു അടുത്ത ലക്ഷ്യം.

ALSO READ: തൃശ്ശൂർ ജില്ലയിൽ നേഴ്സുമാർ വെള്ളിയാ‍ഴ്ച പണിമുടക്കും

യോഗത്തിൽ കെപിസിസി പ്രസിഡന്റിന്റെ പ്രസംഗം അടക്കം ഇത്തരത്തിൽ തയ്യാറാക്കിയതായിരുന്നു. പതിറ്റാണ്ടുകളോളം ഒരുമിച്ചു പ്രവർത്തിച്ച ഉമ്മൻചാണ്ടിയെക്കുറിച്ച്‌ എഴുതിത്തയ്യാറാക്കിയ പ്രസംഗമാണ്‌ കെ സുധാകരൻ വായിച്ചത്‌. ഉമ്മൻചാണ്ടിയെക്കുറിച്ച്‌ പറയുന്നതിനു പകരം എതിർപക്ഷം ‘വേട്ടയാടിയതിനെ’ കുറിച്ചായിരുന്നു അതിലേറെയും.

യോഗത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ മാത്രമാണ്‌ ഉമ്മൻചാണ്ടിക്കുവേണ്ടി മുദ്രാവാക്യം മുഴങ്ങിയത്‌. ആദ്യം കെപിസിസി പ്രസിഡന്റ്‌ സംസാരിച്ചപ്പോഴോ തുടർന്ന്‌ മറ്റു നേതാക്കൾ സംസാരിച്ചപ്പോഴോ മുദ്രാവാക്യം വിളി ഉയർന്നില്ല. തുടർന്ന്‌ മുഖ്യമന്ത്രി സംസാരിക്കുമ്പോഴാണ്‌ മൈക്കിൽ പ്രശ്‌നമുണ്ടായത്‌.

യോഗത്തിൽ മുഖ്യമന്ത്രി പ്രകോപിതനായി സംസാരിച്ചാൽ അതുവഴിയുള്ള തുടർ മാധ്യമചർച്ചകളാണ്‌ തിരക്കഥയിൽ ലക്ഷ്യമിട്ടത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News