മൈക്ക് സെറ്റ് ഉപകരണങ്ങള്‍ കൈമാറി; മുഖ്യമന്ത്രിയുടെ ഇടപെടലില്‍ സന്തോഷമെന്ന് ഉടമ കൈരളി ന്യൂസിനോട്

ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായ സംഭവത്തില്‍ കേസുമായി മുന്നോട്ടില്ലെന്ന് പൊലീസ്. പരിശോധനയ്ക്ക് ശേഷം മൈക്ക് സെറ്റ് ഉടമയ്ക്ക് ഉപകരണങ്ങള്‍ കൈമാറി. പൊലീസിന് കാര്യം ബോധ്യപ്പെട്ടുവെന്നും മുഴുവന്‍ ഉപകരണങ്ങളും തിരിച്ചു നല്‍കിയെന്നും ഉടമ രഞ്ജിത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇടപെടലില്‍ സന്തോഷമെന്ന് ഉടമ രഞ്ജിത്ത് കൈരളി ന്യൂസിനോട് പ്രതികരിച്ചു.

Also Read: മൈക്ക് പ്രശ്‌നത്തില്‍ കേസെടുക്കരുതെന്ന് മുഖ്യമന്ത്രി

സംഭവത്തില്‍ കേസെടുത്തത് പരിശോധനയ്ക്ക് വേണ്ടി മാത്രമെന്ന് ഡിസിപി അറിയിച്ചു. പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായതില്‍ അട്ടിമറിയില്ലെന്ന് കരുതുന്നു. സാങ്കേതിക തകരാര്‍ മാത്രമാകാമെന്നും ഡിസിപി പ്രതികരിച്ചു.

സാധാരണ നിലയില്‍ വിഐപികള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ഇങ്ങനെ സംഭവിക്കാറില്ല. പിഡബ്ല്യൂഡി ഇലക്ട്രോണിക്സ് സര്‍ട്ടിഫൈ ചെയ്ത ശേഷമാണ് മൈക്ക് വെയ്ക്കാറ്. ഇവിടെ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാപരിശോധനയുടെ ഭാഗമായി മാത്രമാണ് കേസെടുത്തതെന്നും ഡിസിപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News