അപകടത്തിന് ശേഷം ഇതിഹാസ താരം വീണ്ടും പൊതുജനമധ്യത്തിലേക്ക്; മകന്റെ എന്‍ഗേജ്‌മെന്റിനെത്തും

Michael-Schumacher

ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷുമാക്കര്‍ അപകടത്തിന് ശേഷം രണ്ടാം പ്രാവശ്യം പൊതുജനമധ്യത്തിലെത്തുന്നു. 2013ല്‍ സ്‌കീയിംഗ് അപകടമുണ്ടായി ഗുരുതരാവസ്ഥയിലായതിന് ശേഷം അദ്ദേഹം മകളുടെ വിവാഹത്തില്‍ മാത്രമാണ് സംബന്ധിച്ചിരുന്നത്.

Also Read- ചുവപ്പ് കാർഡ് റദ്ദാക്കി; ബ്രൂണോയ്ക്ക് ഇനി പന്ത് തട്ടാം

മകന്‍ മൈക്കും പെണ്‍സുഹൃത്ത് ലൈല ഹസനോവിച്ചും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫോര്‍മുല വണ്ണില്‍ മേഴ്‌സിഡസിന്റെ റിസര്‍വ് ഡ്രൈവറായ മൈക്ക്, നിലവില്‍ എഫ് ഐ എ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുകയാണ്.

മകള്‍ ഗിന മരിയയും ലെയ്ന്‍ ബെത്‌കെയും തമ്മിലുള്ള വിവാഹത്തില്‍ പങ്കെടുക്കാന്‍ സ്പാനിഷ് നഗരമായ മല്ലോക്രയിലെ കുടുംബ വില്ലയില്‍ അദ്ദേഹം എത്തിയിരുന്നു. അപകടത്തിന് ശേഷം ഷുമാക്കറുമായി ബന്ധപ്പെട്ട യാതൊരു വാര്‍ത്തയും കുടുംബം പുറത്തുവിട്ടിരുന്നില്ല. ചടങ്ങിലെ ഫോട്ടോകള്‍ പുറത്തുപോകാതിരിക്കാന്‍ അന്ന് ഫോണുകള്‍ വാങ്ങിവെച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News