യുഎഇയിലെ പ്രമുഖ ഇന്ത്യന്‍ വ്യവസായി മിക്കി ജഗ്തിയാനി അന്തരിച്ചു

യുഎഇയിലെ ഇന്ത്യന്‍ വ്യവസായിയും കോടീശ്വരനുമായ മിക്കി ജഗ്തിയാനി ( 71 ) അന്തരിച്ചു. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാനാണ്. ദുബായിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു.

ലോക കോടീശ്വരന്‍മാരായ ഇന്ത്യക്കാരുടെ പട്ടികയില്‍ നേരത്തെ ഒന്നാമനായിരുന്നു. സെന്റര്‍ പോയിന്റ് , ബേബി ഷോപ്പ്, മാക്‌സ്, ഷൂ മാര്‍ട്ട്, സ്പളാഷ്, ലൈഫ് സ്റ്റയില്‍, ഹോം സെന്റര്‍, ഹോം ബോക്‌സ്, ഇമാക്‌സ്, സിറ്റി മാകസ് ഹോട്ടലുകള്‍, വിവ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി നിരവധി രാജ്യാന്തര ബ്രാന്‍ഡുകളുടെ ഉടമയാണ്.

മിഡില്‍ ഈസ്റ്റിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും ഫാഷന്‍, ബജറ്റ് ഹോട്ടലുകള്‍, ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍ ബിസിനസുകള്‍ എന്നിവയില്‍ മുന്‍ നിരയിലാണ്. മലയാളികള്‍ ഉള്‍പ്പടെ 45000 ലധികം ജീവനക്കാര്‍ ലാന്‍ഡ്മാര്‍ക്കില്‍ ജോലി ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News