മേഘങ്ങളിൽ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ; സ്ഥിരീകരിച്ച്‌ ജപ്പാൻ ഗവേഷകർ

മേഘങ്ങളിൽ പ്ലാസ്റ്റിക്‌ കണങ്ങളായ മൈക്രോപ്ലാസ്റ്റിക്‌ ഉണ്ടെന്ന്‌ സ്ഥിരീകരിച്ച്‌ ജപ്പാനിലെ ഗവേഷകർ. എൺവയോൺമെന്റൽ കെമിസ്‌ട്രി ലെറ്റേഴ്‌സ്‌ എന്ന ജേർണലിലാണ്‌ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്‌. എന്നാൽ, ഇവ കാലാവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന്‌ പൂർണമായി മനസ്സിലാക്കിയിട്ടില്ല.

Also read:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

വ്യാവസായിക മലിനജലം, തുണിത്തരങ്ങൾ, സിന്തറ്റിക് കാർ ടയറുകൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, മറ്റു സ്രോതസ്സുകൾ എന്നിവയിൽനിന്ന് വരുന്ന അഞ്ച്‌ മില്ലിമീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കണങ്ങളാണ്‌ മൈക്രോപ്ലാസ്റ്റിക്‌സ്‌. വസേഡ സർവകലാശാലയിലെ ഹിരോഷി ഒക്കോച്ചിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഫ്യുജി, ഒയാമ പർവതങ്ങളിൽനിന്ന് മൂടൽമഞ്ഞിലെ വെള്ളം ശേഖരിച്ചായിരുന്നു പഠനം. 7.1 മുതൽ 94.6 മൈക്രോമീറ്റർവരെ വലുപ്പമുള്ള ഒമ്പത് വ്യത്യസ്ത തരം പോളിമറുകളും ഒരുതരം റബറും മേഘത്തിലെ മൈക്രോപ്ലാസ്റ്റിക്കിൽ സംഘം കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News