അവർ ചെയ്തത് വലിയ തെറ്റ്? ഗാസയിൽ കൊല്ലപ്പെട്ടവർക്കായി മൗനാചരണം നടത്തിയ ജീവനക്കാരെ പിരിച്ചുവിട്ട് മൈക്രോസോഫ്റ്റ്

MICROSOFT

ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ  കൊല്ലപ്പെട്ടവർക്കായി മൗനാചരണം നടത്തിയ ജീവനക്കാരെ മൈക്രോസോഫ്റ്റ് കമ്പനി പിരിച്ചുവിട്ടു. ഈജിപ്റ്റ് സ്വദേശികളായ രണ്ട് ജീവനക്കാരെയാണ് കമ്പനി ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.കമ്പനി ആസ്ഥാനത്ത് അനധികൃതമായി മൗനാചരണം സംഘടിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ജോലി നഷ്ടപ്പെട്ട ഇരുവരും “നോ അസൂർ ഫോർ അപ്പാർത്തീഡ്” എന്ന ജീവനക്കാരുടെ കൂട്ടായ്മയിലെ അംഗങ്ങൾ ആയിരുന്നുവെന്നാണ് വിവരം. മൈക്രോസോഫ്റ്റിൻ്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യ ഇസ്രായേൽ സർക്കാരിന് വിൽക്കുന്നതിനെ അടക്കം എതിർത്ത സംഘടന ആയിരുന്നു ഇത്.

ALSO READ; പാകിസ്ഥാനിൽ പൊലീസ് പിക്കറ്റിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രയേൽ  നടത്തിയ ആക്രമണത്തിൻ്റെ  ഇരകളെ ആദരിക്കുന്നതിനും വംശഹത്യയിൽ മൈക്രോസോഫ്റ്റിൻ്റെ പങ്കാളിത്തത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നതിനുമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ ആഭ്യന്തര നയങ്ങളുടെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ സേവനങ്ങൾ അവസാനിപ്പിച്ചതായാണ്  മൈക്രോസോഫ്റ്റ്  കമ്പനി നൽകുന്ന വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News