രസകരമായ ഒരു പുതിയ അപ്‌ഡേഷനുമായി മൈക്രോസോഫ്റ്റ്. വര്‍ക്ക് ഫ്രം ഹോം ജോലിക്കാര്‍ക്കാണ് ഈ പുതിയ അപഡേറ്റ് ഏറെ പ്രയോജനപ്പെടുന്നത്. മിക്ക സ്ഥാപനങ്ങളും ജോലിക്കിടയില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ നടത്താറുണ്ട്.
വീഡിയോക്കോള്‍ നടത്തുന്ന എല്ലാ സന്ദര്‍ഭങ്ങളിലും നാം ഒരുങ്ങിയിരിക്കണമെന്നൊന്നുമില്ല. ചില വീഡിയോ കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കേണ്ടി വരുമ്പോള്‍ ശരിയായ രീതിയില്‍ ഒരുങ്ങാന്‍ കഴിയാത്തവര്‍ക്കുവേണ്ടിയാണ് രസകരമായ ഈ പുതിയ അപ്‌ഡേഷന്‍.
Also Read : ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കും; മന്ത്രി വി ശിവൻകുട്ടി
വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്ഫോമായ മൈക്രോസോഫ്റ്റ് ടീംസാണ് പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ബ്യൂട്ടി ബ്രാന്റായ മേബെലൈനിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 12 വ്യത്യസ്ത് ലുക്കിലുള്ള വിര്‍ച്വല്‍ മേക്കപ്പ് ഫില്‍റ്ററുകളാണ് ടീംസ് അവതരിപ്പിച്ചിരിക്കുന്നത്.
വിര്‍ച്വല്‍ മേക്കപ്പ് ഫില്‍റ്ററുകള്‍ക്കായുള്ള എഐ സാങ്കേതിക വിദ്യ തയ്യാറാക്കിയിരിക്കുന്നത് മോഡ്ഫേസ് എന്ന സ്ഥാപനമാണ്. വീഡിയോ ഇഫക്ട്സ് ടാബിലായിരിക്കും ബ്യൂട്ടി ഫില്‍റ്ററുകള്‍ ലഭിക്കുക.
മേബലൈനിന്റെ വിവിധ ബ്യൂട്ടി ഉല്പന്നങ്ങളുടെ ഷേയ്ഡിലുള്ളവ തന്നെയായിരിക്കും ഇതിലെ മേക്കപ്പുകള്‍. വിര്‍ച്വല്‍ ട്രൈ ഓണ്‍ ഫീച്ചറുകള്‍ ഇത്തരം ബ്രാന്‍ഡുകള്‍ തങ്ങളുടെ വെബ്സൈറ്റുകളിലും ആപ്പുകളിലുമാണ് സാധാരണയായി ഉപയോഗിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here