ഇനി അതും നൊസ്റ്റു! ഈ വിൻഡോസ് ആപ്പുകൾ നിർത്താനൊരുങ്ങി മൈക്രോസോഫ്റ്റ്

WINDOWS

വിൻഡോസിലെ ജനപ്രിയ ആപ്ലിക്കേഷനുകളായ മെയിൽ, കലണ്ടർ, പീപ്പിൾസ്  എന്നിവയുടെ പ്രവർത്തനം ഈ വർഷം അവസാനത്തോടെ നിർത്തുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. വ്യത്യസ്തത ആപ്പുകളിൽ ആയ ഇവയെ ഒറ്റ പ്ലാറ്റ്ഫോമിലേക്ക് മാറ്റാനാണ് കമ്പനിയുടെ നീക്കം.

അടുത്തിടെ അവതരിപ്പിച്ച മൈക്രോസോഫ്റ്റ് ഔട്ട്ലുക്കിലേക്ക് കൂടുതൽ ഉപയോക്താക്കളെ എത്തിക്കാനാണ് കമ്പനി പുതിയ മാറ്റങ്ങൾ വരുത്തുന്നത്. മികച്ച ഡിസൈനിലും നിരവധി ഫീച്ചറുകളുമായും ഔട്ട്ലുക്ക് പുറത്തിറങ്ങിയിട്ട്, നിരവധി പേർ ഇനിയും ഔട്ട്ലുക്കിലേക്ക് വരാറുണ്ടെന്ന് മൈക്രോസോഫ്റ്റിന് വ്യക്തമായിരുന്നു.ഇതിന് പിന്നാലെയാണ് ഔട്ട്ലുക്കിനെ കൂടുതൽ ജനകീയമാക്കാൻ കമ്പനി ഒരുങ്ങുന്നത്.

ALSO READ; യൂറോപ്യൻ യൂണിയൻ ഉപയോക്താക്കളുടെ എഫ്ബി- ഇൻസ്റ്റ സബ്‌സ്‌ക്രിപ്‌ഷൻ ഫീ വെട്ടിക്കുറച്ച് മെറ്റ

ഡിസംബർ 31 ന് മെയിൽ, കലണ്ടർ എന്നിവയുടെ പ്രവർത്തനം നിർത്തുമെന്നും ഔട്ട്ലുക്കിലേക്ക് മാറാത്ത ഉപയോക്താക്കൾക്ക് കലണ്ടർ ഉപയോഗിക്കാനോ മെയിലുകൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയുകയില്ലെന്നും മൈക്രോസോഫ്റ്റ് ഒരു ബ്ലോഗ് സ്പോട്ടിൽ അറിയിച്ചിട്ടുണ്ട്.എന്നിരുന്നാലും, മെയിൽ, കലണ്ടർ, ആളുകൾ എന്നിവയിൽ സംഭരിച്ചിരിക്കുന്ന പ്രാദേശിക ഇമെയിലുകൾ, കലണ്ടർ ഇവൻ്റുകൾ, കോൺടാക്റ്റുകൾ എന്നിവ എക്സ്പോർട്ടബിളായി തുടരും. കൂടാതെ, പുതിയ ആപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കാത്ത ഉപയോക്താക്കൾക്ക്
വിൻഡോസ് മെയിൽ, കലണ്ടർ പ്ലാറ്റ്‌ഫോമുകളിലേക്ക് തിരികെ പോകാനുള്ള ഒരു സൗകര്യവും ഉണ്ടാകും.ഔട്ട്‌ലുക്ക്, ഹോട്ട്‌മെയിൽ, ജോബ്, സ്കൂൾ എന്നിവയുൾപ്പെടെ മിക്ക ഇമെയിൽ അക്കൗണ്ടുകളും പുതിയ ആപ്പ് പിന്തുണയ്ക്കുമെന്ന് കമ്പനി കൂട്ടിച്ചേർക്കുന്നു. കൂടാതെ, ഇൻ്റർനെറ്റ് മെസേജ് ആക്സസ് പ്രോട്ടോക്കോൾ വഴി ജിമെയിൽ, യാഹൂ, ഐക്ലൗഡ്തുടങ്ങിയ തേർഡ് പാർട്ടി അൽകൗണ്ടുകൾക്കുള്ള പിന്തുണയും ഇതിൽ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News