ഉച്ചഭക്ഷണ പദ്ധതി: സ്കൂളുകൾക്കും പാചകത്തൊഴിലാളികൾക്കും കുടിശിക തുക വിതരണം ചെയ്തു തുടങ്ങി

സ്‌കൂളുകൾക്കും ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്കും ആശ്വാസം. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്കും ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്കും കുടിശിക തുക വിതരണം ചെയ്തു തുടങ്ങി.

ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ഡിസംബർ മാസത്തെ കുടിശികയുള്ള ഓണറേറിയവും ജനുവരി മാസത്തേക്ക് ഒരു ഗഡു ഓണറേറിയമായി 8000 രൂപ വീതവും വിതരണം ചെയ്യുന്നതിനും സ്കൂളുകൾക്ക് ഡിസംബർ മാസത്തെ മെറ്റീരിയൽ കോസ്റ്റ് വിതരണം ചെയ്യുന്നതിനുമായി പദ്ധതിയ്ക്കുള്ള സംസ്ഥാന വിഹിതത്തിൽ നിന്ന് 55.05 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.

മാർച്ച്‌ 16-ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് ലഭ്യമായ ഈ തുകയാണ് സ്കൂളുകൾക്കും ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്കും വിതരണം ചെയ്ത് തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News