തൃശ്ശൂരില്‍ മധ്യവയസ്‌കരായ സഹോദരങ്ങളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍ വരവൂര്‍ പിലാക്കാട് പനങ്കുറ്റി കുളത്തിന് സമീപം മധ്യവയസ്‌കരായ സഹോദരങ്ങളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുപന്നിക്ക് ഒരുക്കിയ വൈദ്യുതി കെണിയില്‍ അബദ്ധത്തില്‍ അകപ്പെട്ട് ഷോക്കേറ്റ് മരണമടഞ്ഞതായാണ് പ്രാഥമിക നിഗമനം. സമീപത്തു നിന്നും ചത്ത നിലയില്‍ ഒരു കാട്ടുപന്നിയെയും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തേക്ക് മീന്‍ പിടിക്കാന്‍ എത്തിയ കുണ്ടന്നൂര്‍ ചീരമ്പത്തൂര്‍ വീട്ടില്‍ രവീന്ദ്രന്‍ (60) അരവിന്ദാക്ഷന്‍ (56)എന്നിവരെയാണ് ഇന്ന് രാവിലെ കുളത്തിനു സമീപത്തെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ALSO READ :വീണ്ടും പഞ്ചിന്റെ കാമോ എഡിഷന്‍ പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്

കഴിഞ്ഞ രാത്രിയില്‍ മീന്‍ പിടിക്കാന്‍ പോയ ഇവരെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. രവീന്ദ്രന്റെയും അരവിന്ദാക്ഷന്റെയും ബന്ധുവിന്റെ പറമ്പിലായിരുന്നു അനധികൃതമായി വൈദ്യുതവേലി ഒരുക്കിയിരുന്നത്. സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News