ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്‌കൻ മരിച്ചു. ചിന്നക്കനാൽ ടാങ്ക്കുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. വൈകിട്ട് അഞ്ചരയോട് കൂടിയാണ് സംഭവം. ടാങ്ക്കുടിക്കും ചെമ്പകത്തൊഴു കുടിക്കും ഇടയിലുള്ള വഴിയിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. കണ്ണനെ ആന തട്ടിയിട്ട ശേഷം ചവിട്ടുകയായിരുന്നു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ആനയെ തുരുത്തിയോടിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

Also Read: ‘കർണാടകയ്ക്ക് കർണാടകയുടേതായ പ്രശ്നങ്ങളുണ്ട്; ബന്ധുക്കളുടെ പരാതി വൈകാരികമാണ്’: വിചിത്രവാദവുമായി കർണാടക പിസിസി ജനറൽ സെക്രട്ടറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News