തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ലോഡ്ജിൽ യുവതിയെ കഴുത്തറുത്ത് കൊന്ന് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. പേയാട് സ്വദേശികളായ കുമാരൻ – ആശ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആശയെ കൊല്ലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കുമാരൻ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുറിക്കുള്ളിൽ മൽപിടുത്തം നടന്നതായുള്ള തെളിവ് പൊലീസിന് ലഭിച്ചു. ഇരുവരുടെയും ശരീരത്തിൽ ക്ഷതമേറ്റ പാടുകൾ ഉണ്ട്.
Also Read: നെയ്യാറ്റിൻകര സമാധിക്കേസ്: മൊഴികളിലെ വൈരുദ്ധ്യം അടക്കം അടിമുടി ദൂരുഹത; കല്ലറ തുറക്കാൻ കാത്ത് പൊലീസ്
തമ്പാനൂർ എസ് എച്ച് ഓയുടെ നേതൃത്വത്തിലാണ് സംഭവത്തിൽ അന്വേഷണം. ആശയെ കാണാനില്ല എന്ന് ഭർത്താവ് കഴിഞ്ഞദിവസം വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിച്ചു വരുന്നതിനിടയിലാണ് ആശയെ മരിച്ച നിലയിൽ തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ലോഡ്ജിൽ കണ്ടെത്തിയത്.
Also Read: തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ; മുംബൈ പൊലീസ് പരീക്ഷയില്‍ ‘മുന്നാഭായ് എംബിബിഎസ്’ മോഡല്‍ തട്ടിപ്പ്
ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് രണ്ടുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here