പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു

പത്തനംതിട്ട മല്ലശ്ശേരി മുക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. മല്ലശ്ശേരി സ്വദേശി സുധീര്‍കുമാര്‍ ആണ് മരിച്ചത്. അന്‍പത്തി അഞ്ച് വയസ്സായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ വകയാര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഉടന്‍തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചു.

Also Read: കേരള ഗാന വിവാദം: സാംസ്‌കാരിക പ്രവര്‍ത്തകര്‍ തമ്മില്‍ നടന്നത് അഭിപ്രായപ്രകടനമെന്ന് സജി ചെറിയാന്‍

പരിക്കുകള്‍ ഗുരുതരമായതിനാല്‍ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്. അപകടങ്ങള്‍ കൂടിവരുന്ന മല്ലശ്ശേരി മുക്കില്‍ സുരക്ഷാക്രമീകരണങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News