ഇടുക്കിയിൽ മധ്യവയസ്കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ; മൃതദേഹം തലയിൽനിന്ന് രക്തം വാർന്നൊഴുകിയ നിലയിൽ

ഇടുക്കി നെടുങ്കണ്ടത്ത് മധ്യവയസ്കനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം അമൃത ഭവൻ സതീഷ് കുമാർ (64 ) ആണ് മരിച്ചത്. തലയിൽനിന്ന് രക്തം വാർന്നൊഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു സുഹൃത്തും സതീഷും മാത്രമേ ഇന്നലെ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മറ്റ് കുടുംബാംഗങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുക്കുവാനായി ബാംഗ്ലൂരിലേക്ക് പോയിരുന്നു. സുഹൃത്ത് വീടിന് പുറത്തേക്ക് എത്തിയപ്പോഴാണ് സതീഷിനെ മരിച്ചുകിടക്കുന്ന നിലയിൽ കിടക്കുന്നത് കണ്ടത്. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Also Read; നെടുമ്പാശേരിയിൽ വീണ്ടും സ്വർണ വേട്ട; ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News