തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരു മരണം

തിരുവനന്തപുരം കല്ലമ്പലം പള്ളിക്കൽ ഇരുചക്ര വാഹന യാത്രികന് നേരെ കാട്ടുപന്നിയുടെ ആക്രമണം. മധ്യവയസ്കൻ മരിച്ചു. പള്ളിക്കൽ സ്വദേശി പ്രസാദ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം. കാട്ടു പുതുശ്ശേരിയിൽ ഫർണിച്ചർ ഷോപ്പ് നടത്തിവരികയായിരുന്ന പ്രസാദ് കടയടച്ചശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.

Also Read; കാസർഗോഡ് ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News