കുടുംബ വഴക്ക്; അതിരപ്പള്ളിയിൽ കാടിനുള്ളിൽ മധ്യവയസ്നെ വെട്ടിക്കൊന്നു

അതിരപ്പള്ളിയിൽ മദ്യപിച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് മധ്യവയസ്നെ വെട്ടിക്കൊന്നു. ആനപ്പന്തം സ്വദേശി സത്യൻ ആണ് മരിച്ചത്. സത്യന്റെ ഭാര്യ ലീലയ്ക്കും പരുക്ക് പറ്റി. ആനപ്പന്തം സ്വദേശി ചന്ദ്രമണിയാണ് വെട്ടിയത്. ചന്ദ്രമണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചന്ദ്രമണിയുടെ അനിയനാണ് സത്യൻ. കുടുംബ വഴക്കാണ് കൊലപാതകത്തിനു കാരണം.

also read: നഖങ്ങള്‍ പിഴുതെടുത്തു… ക്രൂരമായി തല്ലി കൊന്നു; ദില്ലിയില്‍ ഭാര്യയുടെ കാമുകനെ കൊലപ്പെടുത്തിയയാള്‍ പിടിയില്‍

കണ്ണങ്കുഴിയിൽ നിന്ന് ഒരു കിലോമീറ്റർ ഉൾവനത്തിലാണ് കൊലപാതകം നടന്നത്. ചന്ദ്രമണിയുടെ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്. മദ്യപിച്ചുണ്ടായ കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. അതിരപ്പിള്ളി കണ്ണൻകുഴിയിൽ നിന്ന് ഒരു കിലോമീറ്റർ ഉൾവനത്തിലാണ് സംഭവം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration