തൃശ്ശൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 54 -കാരന് 30 വർഷം കഠിന തടവ്

rape case accused

തൃശ്ശൂരിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മധ്യവയസ്കനെ 30 വർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ സംഖ്യയിൽ നിന്ന് 50000 രൂപ അതിജീവിതക്ക് നൽകാനും കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ഉത്തരവ് ഇട്ടു.

Also Read; തൃശ്ശൂരില്‍ മധ്യവയസ്‌കരായ സഹോദരങ്ങളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

വടക്കേക്കാട് പോലീസ് എടുത്ത കേസിലാണ് എടക്കദേശം സ്വദേശി 54 വയസ്സുള്ള അഷറഫിനെ കോടതി ശിക്ഷിച്ചത്. 2018 ൽ പെൺകുട്ടി അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി പ്രതിയുടെ വീടിൻ്റെ അടുക്കളയിൽ വെച്ച് കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നതായിരുന്നു പരാതി.

Also Read; ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധനാണെന്ന് നടന്‍ സിദ്ദിഖ്

News summary; Middle aged man sentenced to 30 years rigorous imprisonment for sexually assaulting 5th class student in Thrissur

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News