വൈക്കത്ത് 15 കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കന്‍ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. ടി.വി പുരം പള്ളിപ്പുറത്തുശ്ശേരി ഭാഗത്ത് കൈമുറിയിൽ വീട്ടിൽ സുദർശനൻ (59) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരികയായിരുന്നു.

ALSO READ: ആദിവാസി യുവതിയെ കുത്തി കൊലപ്പെടുത്തിയ കേസ്: ഭര്‍ത്താവ് പിടിയിൽ

അതിജീവിത പരാതി നൽകിയതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ ബിജു കെ. ആർ, എസ്.ഐ സിജി.ബി, സി.പി.ഓ മാരായ അജീഷ്, പ്രവീണോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

ALSO READ: മനുഷ്യനാക്കിയതിന് നന്ദി; അവരെത്ര വികൃതരാണ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനും ബി ജെ പി വിടുമെന്ന് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News