കൊച്ചിയില്‍ മധ്യവയസ്‌കനെ കുത്തിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന മട്ടാഞ്ചേരി സ്വദേശിയെ സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
എറണാകുളം ജോസ് ജംഗ്ഷന് സമീപമാണ് സംഭവം. മദ്യലഹരിയില്‍ ഭിക്ഷ യാചിക്കുന്നവര്‍ തമ്മിലുള്ള സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
also read; മലപ്പുറത്ത് പുഴയില്‍ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായുള്ള തിരച്ചില്‍ തുടരുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here