വടകര പുത്തൂര് അക്ലോത്ത് നട ശ്മശാന റോഡിന് സമീപം വാഴത്തോട്ടത്തോട് ചേർന്ന് മദ്ധ്യവയസ്കൻറ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചോറോട് മലോൽ മുക്കിനടുത്ത് ചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടത്. ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.
വടകര പൊലീസ് നടത്തിയ പരിശോധനയിൽ വാഴക്ക് മുകളിൽ നിന്നും സഞ്ചിയിൽ തൂക്കിയ നിലയിൽ മൊബൈൽ ഫോണും കത്തും ലഭിച്ചിട്ടുണ്ട്. വടകര പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.
ALSO READ; തൃശ്ശൂർ പീച്ചി ഡാം റിസർവോയറിൽ വീണ നാല് വിദ്യാർത്ഥിനികളിൽ ഒരാൾ മരിച്ചു
മറ്റൊരു സംഭവത്തിൽ, കഴിഞ്ഞ ദിവസം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ലോഡ്ജിൽ യുവതിയെ കഴുത്തറുത്ത് കൊന്ന് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. പേയാട് സ്വദേശികളായ കുമാരൻ – ആശ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോറൻസിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് രണ്ടുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here