പാലാ തലപ്പലത്ത് ഒപ്പം താമസിച്ചിരുന്ന യുവാവിൻ്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു

പാലാ തലപ്പലത്ത് ഒപ്പം താമസിച്ചിരുന്ന യുവാവിൻ്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു. തലപ്പലം അമ്പാറയിൽ അണ് സംഭവം. 48 വയസ്സുകാരിയായ ഭാർഗവിയാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

also read; കൊളംബിയയില്‍ വിമാനാപകടത്തില്‍ കാണാതായ നാല് കുട്ടികളെ 40 ദിവസത്തിന് ശേഷം ആമസോണ്‍ കാടുകള്‍ക്കുള്ളില്‍ നിന്ന് കണ്ടെത്തി

ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.സംഭവുമായി ബന്ധപ്പെട്ട് കൊച്ചുപുരക്കൽ ബിജു മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വർഷമായി ഇരുവരും ബിജുവിൻ്റെ വീട്ടിൽ ഒരുമിച്ചാണ് താമസിക്കുന്നത്. നിയമപരമായി വിവാഹിതരല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും വെവ്വേറെ വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്.

also read; മറുനാടൻ മലയാളിയുടെ വ്യാജവാർത്തകൾക്ക് ഇരകളായവർക്ക് ഹെൽപ് ഡെസ്ക് തുറന്ന് പി.വി അൻവർ എംഎൽഎ.

ഇന്നലെ ഇരുവരും ചേർന്ന് മദ്യപിക്കുകയും തർക്കമുണ്ടാവുകയുo പാര ഉപയോഗിച്ച് ബിജു ഭാർഗവി യെ അടിക്കുകയുമായിരുന്നു. സംഭവ ശേഷം ബിജു സ്റ്റേഷനിലെത്തി കൊലപാതക വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ബിജുവിൻ്റെ അമ്മ ഇവർക്കൊപ്പമായിരുന്നു
താമസിച്ചിരുന്നതെങ്കിലും ഇന്നലെ ബന്ധുവീട്ടിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News