വടക്കഞ്ചേരിയിൽ സർവീസ് റോഡിന്റെ മധ്യഭാഗം പൊട്ടിത്തകർന്നു

ഉഗ്ര ശബ്ദത്തിൽ പാലക്കാട് വടക്കഞ്ചേരിയിൽ സർവീസ് റോഡിന്റെ മധ്യഭാഗം പൊട്ടിത്തകർന്നു. വടക്കഞ്ചേരി തങ്കം തിയേറ്റർ ജംഗ്ഷനിൽ സർവ്വീസ് റോഡാണ് തകർന്നത്. വ്യാഴാഴ്ച പകൽ 12 മണിയോടുകൂടി റോഡിൻ്റെ അടിയിൽ നിന്നും വെള്ളം പൊങ്ങി വൻ ശബ്ദത്തോടുകൂടി പൊട്ടിത്തകരുകയായിരുന്നു. തകർന്നതിന്റെ സമീപം വിണ്ടു കീറിയിട്ടുമുണ്ട്. തകർന്ന റോഡിന്റെ ഭാഗത്തുനിന്നും ശക്തിയായി വെള്ളം പുറത്തോട്ട് വന്നുകൊണ്ടിരുന്നു. കരാർ കമ്പനി ഈ ഭാഗത്ത് ബാരിക്കേട് വച്ച് ഗതാഗതം ഭാഗികമായി തിരിച്ചിട്ടുണ്ട്. മഴ ആരംഭിച്ചതോടെ വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ വൻ തകർച്ചയാണ് ഉണ്ടായിട്ടുള്ളത്.

also read; മണിപ്പൂരിൽ സംഘർഷം; സ്ത്രീ വെടിയേറ്റു മരിച്ചു

അതേസമയം കനത്ത മഴയിൽ കോഴിക്കോട് ചെമ്മരത്തൂരിൽ വീട് തകർന്നു. പാലോളിക്കണ്ടി ബാലന്റെ വീടാണ് തകർന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം, വീടിനകത്തുണ്ടായിരുന്ന ബാലൻ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു . പത്ത് വർഷം മുമ്പ് നിർമ്മിച്ച വീടാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News