ചെൽസിക്ക്‌ ഞെട്ടിക്കുന്ന തോൽവി; വമ്പന്മാരെ അട്ടിമറിച്ച്‌ മിഡിൽസ്‌ബർഗ്‌

ഇംഗ്ലീഷ്‌ ലീഗ്‌ കപ്പ്‌ ഫുട്‌ബോൾ ചെൽസിക്ക്‌ ഞെട്ടിക്കുന്ന തോൽവിയാണ് ആദ്യപാദ സെമിയിൽ നേരിടേണ്ടി വന്നത്. വമ്പൻമാരായ ചെൽസിയെ ഒരു ഗോളിന്‌ അട്ടിമറിച്ചത്‌ രണ്ടാംഡിവിഷൻ ടീമായ മിഡിൽസ്‌ബർഗാണ്‌.

ALSO READ: റിലീസിന് മുൻപേ പ്രീ സെയിലിൽ നേരിനെയും കടത്തിവെട്ടി ഓസ്‌ലർ

ആദ്യപകുതിയിൽ മിഡിൽസ്‌ബർഗിന്‌ അഭിമാനജയം സമ്മാനിച്ചത്‌ ഹെയ്‌ഡെൻ ഹാക്‌നിയുടെ ഗോളാണ്‌. കളിയിലുടനീളം ആധിപത്യം നിലനിർത്തിയെങ്കിലും ചെൽസിക്ക്‌ വിജയലക്ഷ്യത്തിലെത്താൻ സാധിച്ചില്ല. മൂന്ന്‌ സുവർണാവസരമാണ് കോൾ പാൽമെർ പാഴാക്കിയത്.

ALSO READ: ഇന്ത്യ എ ടീമിനെതിരായ ടെസ്റ്റ്; ബാറ്റിംഗ് കൺസൾട്ടന്റായി ഇന്ത്യൻ താരത്തെ നിയോഗിച്ച് ഇംഗ്ലണ്ട്

പ്രീമിയർ ലീഗിലും മോശം പ്രകടനമാണ്‌ നീലപ്പട കാഴ്ചവെച്ചിരുന്നത്. ഇരുപത്‌ കളി പൂർത്തിയായപ്പോൾ 28 പോയിന്റുമായി 10-ാംസ്ഥാനത്താണ്‌. രണ്ടാംപാദ സെമി ഫൈനൽ മത്സരം ജനുവരി 23ന്‌ ചെൽസിയുടെ തട്ടകത്തിലാണ്‌ നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News