പീഡനക്കേസിൽ ഗായകൻ സഞ്ജയ് ചക്രബർത്തി അറസ്റ്റിൽ

SANJAY CHAKRABORTY

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ഗായകനും മ്യുസിക് കംപോസ്റുമായ സഞ്ജയ് ചക്രബർത്തിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ട് മാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ചാരു മാർക്കറ്റ് പൊലീസ് അദ്ദേഹത്തെ പിടികൂടിയത്.

ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കൊൽക്കത്തയിലെ യോ​ഗാ ഇൻസ്റ്റിറ്റ്യൂട്ടിനോടനുബന്ധിച്ച് സഞ്ജയ് സം​ഗീതപരിശീലനം നൽകിയിരുന്നു. ഇവിടെവെച്ച് ഇദ്ദേഹം പതിനഞ്ചുകാരിയെ പീഡിപ്പിച്ചുവെന്നാണ് ആരോപണം.

ALSO READ;ഹിജാബ് ധരിക്കാത്തത് രോഗമെന്ന് ഇറാൻ: ചികിത്സയ്ക്കായി ക്ലിനിക്കുകൾ ആരംഭിക്കുന്നു

സംഭവത്തിന് ശേഷം മാനസികമായി തളർന്ന പെൺകുട്ടിയെ മാതാപിതാക്കൾ ബംഗളൂരുവിൽ കൊണ്ടുപോയി കൗൺസിലിങ് നൽകിയിരുന്നു. കൗൺസിലിങ് നടക്കുന്നതിനിടെ ഡോക്ടറോടാണ് പെൺകുട്ടി സംഭവം തുറന്നു പറഞ്ഞത്.തുടർന്ന് ഡോക്ടർ ഇക്കാര്യം അറിയിച്ചതോടെ മാതാപിതാക്കളാണ് സഞ്ജയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകിയത്.സംഭവത്തിൽ ഗായകനെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. ഈ മാസം പതിനെട്ട് വരെ അദ്ദേഹം കസ്റ്റഡിയിൽ തുടരുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

ENGLISH NEWS SUMMARY:  The Kolkata Police arrested renowned singer and composer Sanjay Chakraborty from Mumbai on Friday for allegedly molesting a student at his institute.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News