ഈ ഫ്രീക്കന്‍ താരാദാസോ? എന്‍ഗേജ്‌മെന്റ് ചിത്രത്തിനൊപ്പമുള്ള പാട്ട് ഏതെന്ന് ലക്ഷ്മി, മിഥുനാണ് താരമെന്ന് ആരാധകര്‍

സിനിമനടനെന്ന മിഥുനെക്കാള്‍ അവതാരകനായ മിഥുനെയാണ് മലയാളികള്‍ക്ക് ഇഷ്ടം. മിഥുനെ മാത്രമല്ല ഭാര്യ ലക്ഷ്മിയെയും മകളെയും മലയാളികള്‍ക്ക് ഒരുപാട് ഇഷ്ടമാണ്. വ്യത്യസ്തമായ അവതരണം കൊണ്ടുതന്നെ മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ മിഥുനെ സ്‌നേഹത്തോടെ ട്രോളുകയാണ് ഇപ്പോള്‍ ആരാധകര്‍.

ALSO READ:  രംഗണ്ണന്റെ ടാലന്റ് ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍; ഇത് ഫഹദിനെ പറ്റു എന്ന് സോഷ്യല്‍ മീഡിയ, വീഡിയോ

അറിയപ്പെടുന്ന യുട്യൂബറാണ് മിഥുന്റെ ഭാര്യ ലക്ഷ്മി. ലക്ഷ്മിയും മിഥുനും മകളും ചേര്‍ന്ന് ഒരുക്കുന്ന കോമഡി റീല്‍ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്. ഇവരുടെ വിവാഹ ചിത്രങ്ങളൊന്നും അധികം ആരാധകരുമായി ഇരുവരും പങ്കുവച്ചിട്ടില്ല. അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസമാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രം ലക്ഷ്മി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഒരു പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോയായി ലക്ഷ്മി ഇത് പങ്കിട്ടത്. ശേഷം പിന്നണിയില്‍ കേള്‍ക്കുന്ന പാട്ട് ഏതാണെന്ന് കണ്ടുപിടിക്കാന്‍ കഴിയുമോ എന്ന് ചോദിക്കുകയും ചെയ്തു.

ALSO READ:  ‘ഹ്യൂമന്‍ ട്രാഫിക്കിങ്ങിനെ പറ്റിയുള്ള ഒരു പുസ്തകമുണ്ട്, അത് വായിച്ചിട്ട് ഉറങ്ങാന്‍ പറ്റിയിരുന്നില്ല’, തിര പോലൊരു സിനിമ ചെയ്യാത്തതിന്റെ കാരണങ്ങൾ

എന്നാല്‍ നിങ്ങളെ രണ്ടിനെയും തന്നെ മനസിലാകുന്നില്ല പിന്നെയല്ലേ പാട്ട് എന്നാണ് പോസ്റ്റിന് താഴെയുള്ള കമന്റ്. മിഥുന്റെ ലുക്കിനെയും ചിലര്‍ ട്രോളുന്നുണ്ട്. കൊച്ചു ഫ്രീക്കനായി മുടിയൊക്കെ വളര്‍ത്തിയ മിഥുന്റെ ചിത്രം കണ്ട് ഇതാരാണ് താരാദാസോ എന്ന കമന്റും വരുന്നുണ്ട്. അതേസമയം ലക്ഷ്മി സുന്ദരിയാണെന്ന കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News