ടർബോ കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമോ? പീറ്ററിന്‌ എന്ത് പറ്റി? മറുപടിയുമായി തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്

ടർബോ എന്ന മമ്മൂട്ടി ചിത്രം വലിയ ആവേശത്തോടെയാണ് സിനിമാ പ്രേമികൾ ഏറ്റെടുക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ ഒരു കോടി രൂപയുടെ ടിക്കറ്റുകളാണ് അഡ്വാൻസ് ബുക്കിങ്ങിൽ ഇന്നലെ വിറ്റഴിച്ചത്. ഇപ്പോഴിതാ ടർബോ കോട്ടയത്തെ കുഞ്ഞച്ചന്റെ രണ്ടാം ഭാഗമാണോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് തിരക്കഥാകൃത്ത് മിഥുൻ മാനുവൽ തോമസ്. താന്‍ മുമ്പ് ടര്‍ബോ പീറ്ററെന്ന പേരില്‍ അനൗണ്‍സ് ചെയ്ത സിനിമയാണിതെന്ന് പലരും പറയുന്നുണ്ടെന്നും എന്നാല്‍ അങ്ങനെയല്ലെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മിഥുൻ പറഞ്ഞു.

മിഥുൻ മാനുവൽ തോമസ് പറഞ്ഞത്

ALSO READ: ‘ഒരു ഘട്ടത്തില്‍ അച്ഛന്‍ പറഞ്ഞു, തീരെ പറ്റാണ്ടായി നീ എന്തെങ്കിലും നോക്കിയാലേ ശരിയാവുകയുള്ളു’, കടന്നുവന്ന പ്രതിസന്ധികളെ കുറിച്ച് രാജേഷ് മാധവൻ

കോട്ടയം കുഞ്ഞച്ചന്‍ 2വിന്റെ കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി ഡെവലെപ്പ് ചെയ്തതല്ല ഈ സിനിമ. ടര്‍ബോ പീറ്റര്‍ എന്ന പേരില്‍ ഞാന്‍ മുമ്പ് അനൗണ്‍സ് ചെയ്ത സിനിമയാണ് ഇതെന്ന് പലരും പറയുന്നു. എന്നാല്‍ അങ്ങനെയല്ല.

പുതിയ ഒരു കഥയാണ് ടര്‍ബോ. ഇതൊരു കൊമോര്‍ഷ്യല്‍ എന്റര്‍ടൈനറാണ്. ഒരുപാട് ആക്ഷനുണ്ട്, ഹ്യൂമറും ഫ്രണ്ട്ഷിപ്പുമുണ്ട്. പിന്നെ കുറച്ച് ഡ്രാമയുണ്ട്. എന്റര്‍ടൈമെന്റ് ഉദ്ദേശിച്ച് പുറത്തിറക്കുന്ന സിനിമയാണ്. എല്ലാത്തരം ആളുകള്‍ക്കും കാണാന്‍ കഴിയുന്ന സിനിമ കൂടെയാണ് ടര്‍ബോ.

ALSO READ: ‘മാളികപ്പുറം ആഘോഷിച്ച സമൂഹം വാരിയംകുന്നന്‍ സിനിമയ്ക്ക് നേരെ വിവാദങ്ങൾ ഉയർത്തിയത് ആശങ്കയുണ്ടാക്കുന്നു’, വിധു വിൻസന്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News