ഏത് സമയത്തും പൂ കിട്ടും; കഞ്ഞിക്കുഴിയിലെ മിഡ് നൈറ്റ് പൂ വിൽപന

ആലപ്പുഴയിലെ കഞ്ഞിക്കുഴിയില്‍ പൂ വില്പന 24 മണിക്കൂറുമാണ് . ഓണ വിപണിയില്‍ നാടന്‍ പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടായപ്പോള്‍ കഞ്ഞിക്കുഴിയില്‍ പൂ വില്പനയ്ക്ക് പ്രത്യേകിച്ച് സമയമൊന്നുമില്ല. ഏത് സമയത്തും പൂ ലഭിക്കും. രാത്രികാലത്ത് പൂ വില്പന നടത്താന്‍ കഞ്ഞിക്കുഴിയില്‍ മിഡ് നൈറ്റ് സെയിലും തുടങ്ങി. മായിത്തറയില്‍ വി.പി സുനിലിന്റെ ചെണ്ടുമല്ലി പാടത്താണ് രാത്രികാല പൂക്കച്ചവടം തുടങ്ങിയത്.വില കുറവോടെയാണ് ഇവിടത്തെ പൂ വില്പന. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സന്തോഷ്‌കുമാര്‍ മിഡ് നൈറ്റ് സെയില്‍ ഉദ്ഘാടനം ചെയ്തു.

also read:സാമ്പത്തിക പിന്താങ്ങൽ പദ്ധതി;ഓണക്കാലത്ത് തൊഴിലാളികൾക്ക് ധനസഹായവുമായി തൊഴിൽവകുപ്പ്

ഗ്രാമ പഞ്ചായത്ത് അംഗം ദീപു, കര്‍ഷകരായ ജ്യോതിഷ്, ദിവ്യ,അനില്‍ ലാല്‍,വി.ആര്‍.നിഷാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കമനീയം കഞ്ഞിക്കുഴി എന്ന പേരില്‍ ഗ്രാമ പഞ്ചായത്ത് ആരംഭിച്ച സൗന്ദര്യ വത്കരണ പദ്ധതിയുടെ ഭാഗമായി കഞ്ഞിക്കുഴിയില്‍ നൂറോളം കര്‍ഷകര്‍ പൂകൃഷി നടത്തിയിരുന്നു. കര്‍ഷകര്‍ ഇപ്പോള്‍ വിളവെടുപ്പ് ലഹരിയിലാണ്. 120 മുതല്‍ 150 വരെയാണ് പൂവിന്റെ വില.വി.പി.സുനില്‍ മറ്റ് കര്‍ഷകരുടെ പൂക്കള്‍ ഏറ്റെടുത്ത് വിപണനം നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News