മിഗ്‌ജോ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശിൽ അടുത്ത 24 മണിക്കൂർ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. 8 ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പ് നൽകി. ഇന്നലെ ആന്ധ്ര കാരത്തോട്ട മിഗ്‌ജോ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടങ്ങൾ വിതച്ചാണ് ചെന്നൈ തീരം വിട്ടത്.
ALSO READ: കനകക്കുന്നില്‍ ചാന്ദ്ര വിസ്മയം തീര്‍ത്ത് ‘മ്യൂസിയം ഓഫ് ദ മൂണ്‍’
ആന്ധ്ര തീരത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. തിരമാലകള്‍ ആറടി വരെ ഉയരത്തില്‍ വീശുമെന്നും മുന്നറയിപ്പുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര വഴിയുള്ള കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. വിവിധയിടങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് 29 എന്‍ഡിആര്‍എഫ് യൂണിറ്റുകളെയാണ് വിന്യസിച്ചിരിക്കുന്നത്.
അതേസമയം ചെന്നൈയിൽ മഴയ്ക്ക് ഗണ്യമായ കുറവുണ്ട്. മഴ പൂർണമായും നിന്നെങ്കിലും നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടും ദുരിതവും തുടരുകയാണ്. മഴയ്ക്ക് ശമനമുണ്ടായതോടെ ചെന്നൈ മെട്രോ സര്‍വീസും വ്യോമ ഗതാഗതവും പുനഃസ്ഥാപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here