ആക്രമണത്തില്‍ ശ്വാസകോശം തകര്‍ന്നു, തലച്ചോറില്‍ രക്തസ്രാവം; മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചത് ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന്

എറണാകുളം മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ചത് ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നെന്ന് പോലീസ്. മര്‍ദ്ദനത്തില്‍ ശ്വാസകോശം തകര്‍ന്നെന്നും ആന്തരിക രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചവരില്‍ 10 പേരെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊല്ലപ്പെട്ട അശോക് ദാസിന്റെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

എറണാകുളം മൂവാറ്റുപുഴയില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചത് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് എന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത പത്തുപേരുടെയും അറസ്റ്റ് മൂവാറ്റുപുഴ പൊലീസ് രേഖപ്പെടുത്തി. നെഞ്ചിലും തലയ്ക്കുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.

Also Read : അരുണാചലിൽ വെച്ച് കൊല്ലപ്പെട്ട മലയാളികളെ മോഹിപ്പിച്ച ‘മിതി’ ആരാണ്? അന്യഗ്രഹ ജീവികളും ഡാർക്ക് വെബ്ബും മനുഷ്യനും തമ്മിലെന്ത്? അറിയാം

ആക്രമണത്തില്‍ ശ്വാസകോശം തകര്‍ന്നെന്നും തലച്ചോറില്‍ രക്തസ്രാവം ഉണ്ടായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാഴാഴ്ച രാത്രി വാളകം ആയുര്‍വേദ ആശുപത്രിക്ക് സമീപം പെന്‍സുഹൃത്തിനെ കാണാന്‍ എത്തിയ അശോക് ദാസിനെ കെട്ടിയിട്ട് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിക്കുകയായിരുന്നു.ദേഹത്ത് രക്തകറയുമായി വന്ന അന്യസംസ്ഥാന തൊഴിലാളിയെ കണ്ട് നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് പൊലീസിനെ വിളിച്ചപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിടിച്ചുനിര്‍ത്തി കെട്ടിയിടുകയായിരുന്നു. തുടര്‍ന്നും ഇയാള്‍ മര്‍ദ്ദനത്തിനിരയായെന്നും പറയപ്പെടുന്നു.

പൊലീസെത്തി ഇയാളെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുമെന്ന് പൊലീസ് വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News